അഹമ്മദാബാദ്: ഹിന്ദുത്വ നേതാവ് നാഥുറാം വിനായക് ഗോഡ്സെയുടെ പിറന്നാൾ ആഘോഷമാക്കി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു സേന. ഗുജറാത്തിലെ ജാംനഗറിൽ ഗോഡ്സെയുടെ പ്രതിമകൾ സ്ഥാപിക്കാനാണ് സംഘടനയുടെ തീരുമാനം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഹിന്ദു സേനാംഗങ്ങൾ റോഡിൽ ഗോഡ്‌സെയുടെ ഒരു വലിയ പോസ്റ്റർ പ്രദർശിപ്പിക്കുന്നതും “നാഥുറാം ഗോഡ്‌സെ സിന്ദാബാദ്” എന്ന മുദ്രാവാക്യം വിളിക്കുന്നതും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതും കാണാം.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദുസേനക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. ഇത്തരം പ്രവർത്തികളിലൂടെ അക്രമത്തെ മഹത്വത്കരിക്കുകയാണ് സംഘം ചെയ്യുന്നതെന്നും ഗാന്ധിയുടെ പൈതൃകം ഇല്ലാതാക്കുകയാണെന്നും വിമർശനമുണ്ട്.
തീവ്ര ഹിന്ദുത്വ നേതാവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനുമാണ് ഗോഡ്സെ. 1948 ജനുവരി 30നായിരുന്നു ഗോഡ്സെ ഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിച്ചത്. പിന്നാലെ ഒരു വർഷം നീണ്ടു നിന്ന വിചാരണക്ക് ശേഷം 1949 നവംബർ 15ന് അംബാല ജയിലിൽ ഗോഡ്സെയെ തൂക്കിലേറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.