‘മാപ്പ് പറഞ്ഞത് തീവ്രവാദികളോടല്ല, കലാപത്തിന്റെ ഇരകളോട്’; പ്രതിപക്ഷ വിമർശനത്തിന് ബിരേൻ സിങ്ങിന്റെ മറുപടി

ഇംഫാൽ: താൻ മാപ്പ് പറഞ്ഞത് തീവ്രവാദികളോടല്ലെന്നും വംശീയ കലാപത്തിന്റെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നവരോടാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരോട് മാപ്പു പറയേണ്ട കാര്യം തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിരേൻ സിങ് മാപ്പ് പറഞ്ഞാൽ പോരാ, രാജിവെക്കണമെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് പ്രതികരണം.

താൻ മാപ്പ് പറഞ്ഞതിനെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ താൽപര്യമില്ലാത്തവരാണ് അവരെന്നും മുഖ്യമന്ത്രി വിമർശിച്ചു. 20 മാസമായി തുടരുന്ന വംശീയ കലാപത്തിൽ 250ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഡിസംബർ 31നാണ് ബിരേൻ സിങ് മാപ്പപേക്ഷയുമായി രംഗത്ത് വന്നത്. സംസ്ഥാനത്ത് സംഭവിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും ഇതുവരെ നടന്നതെല്ലാം എല്ലാ വിഭാഗക്കാരും മറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സമാധാനം പുനഃസ്ഥാപിക്കാൻ യാതൊന്നും ചെയ്യാത്ത മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.

“എന്റെ വാക്കുകൾ രാഷ്ട്രീയവൽക്കുന്നവർ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രതിക്ഷത്തിന് യാതൊരു ആശയസംഹിതയുമില്ല. എന്റെ മനസ്സിലെ ദുഃഖത്തിന്റെയും സങ്കടത്തിന്റെയും പ്രതിഫലനമായിരുന്നു വാക്കുകളിലൂടെ വന്നത്. ഉറ്റവരെ നഷ്ടപ്പെട്ടവരോടും കഷ്ടതകൾ അനുഭവിച്ചവരോടുമാണ് ഞാൻ മാപ്പ് പറഞ്ഞത്. തീവ്രവാദികളോട് ഞാനെന്തിന് മാപ്പ് പറയണം? നിഷ്കളങ്കരോടും സ്വന്തം വീട് വിട്ട് പോകേണ്ടിവന്നവരോടുമാണ് ഞാൻ മാപ്പ് പറഞ്ഞത്. സൂര്യനാണ് ചന്ദ്രനെന്ന് പറയുന്നവരാണ് പ്രതിപക്ഷം. സംസ്ഥാനം അശാന്തമാകണമെന്ന് അവർ ആഗ്രഹിക്കുന്നു” -ബിരേൻ സിങ് പറഞ്ഞു.

നേരത്തെ ബി​രേ​ൻ സി​ങ് രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​വു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സി.​പി.​ഐ മ​ണി​പ്പൂ​ർ ഘ​ട​കം പ്രതികരിച്ചിരുന്നു. ഭ​ര​ണ​ത്തി​ന്റെ സ​മ്പൂ​ർ​ണ ത​ക​ർ​ച്ച വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മ​ണി​പ്പൂ​രി​ലെ പ്ര​തി​സ​ന്ധി​. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ലും പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. വ്യാ​പ​ക​ ദു​രി​ത​ത്തി​ലേ​ക്കും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്കും മ​ണി​പ്പൂ​രി​നെ ന​യിച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​മാ​പ​ണം സം​സ്ഥാ​ന​​ത്തെ പ്ര​തി​സ​ന്ധി​യു​ടെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​​ന്ന​താ​ണ്. അ​നു​ര​ഞ്ജ​ന​ത്തി​നാ​യി അ​ർ​ഥ​വ​ത്താ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും സി.​പി.​ഐ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Apology was to victims, not terrorists: Biren Singh amid opposition criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT