മൻമോഹൻ സിങ്ങിന്റെ വസതിയിലെ പ്രാർഥനാ ചടങ്ങിൽ സോണിയയും ഖാർഗെയും ഹാമിദ് അൻസാരിയും

ന്യൂഡൽഹി: ഇന്ത്യയുടെ പതിമൂന്നാം പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ പൈതൃകത്തെ ആദരിക്കാൻ അദ്ദേഹത്തി​ന്റെ വസതിയിൽ ഒത്തുകൂടി പ്രമുഖർ. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഹമീദ് അൻസാരിയും അടക്കമുള്ളവർ അവിടെയെത്തി. സിങ്ങിൻ്റെ ഭാര്യ ഗുർശരൺ കൗർ സിഖ് വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള ‘ശബാദ്’ പരായണം ചെയ്തു. ഗുരുദ്വാര റക്കാബ് ഗഞ്ചിൽ നടന്ന ഔപചാരിക പ്രാർത്ഥനാ യോഗത്തിൽ സിങ്ങിനോടുള്ള ബഹുമാനാർത്ഥം കൂടുതൽ പ്രാർത്ഥനകളും ചടങ്ങുകളും നടന്നു.

നിരവധി അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും ഒപ്പം വിശിഷ്ടാതിഥികളും ആദരാഞ്ജലികൾ അർപ്പിച്ചു. 2004 മുതൽ 2014 വരെയുള്ള തൻ്റെ ഭരണകാലത്ത് പരിവർത്തനാത്മക സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ഉദാരവൽക്കരണത്തിലൂടെയും ഇന്ത്യയെ നയിക്കുന്നതിൽ വഹിച്ച പങ്കിനെ അവർ സ്മരിച്ചു. 

മൻമോഹൻ സിങ് സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയും ആയിരുന്നുവെന്ന് സോണിയ ഗാന്ധി അനുസ്മരിച്ചു. ‘ജ്ഞാനത്തിൻ്റെയും കുലീനതയുടെയും വിനയത്തിൻ്റെയും പ്രതിരൂപമായിരുന്ന, നമ്മുടെ രാജ്യത്തെ പൂർണഹൃദയത്തോടെയും മനസ്സോടെയും സേവിച്ച ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. കോൺഗ്രസ് പാർട്ടിക്ക് ഉജ്ജ്വലവും പ്രിയപ്പെട്ടതുമായ വഴികാട്ടി. അദ്ദേഹത്തിൻ്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം ശാക്തീകരിച്ചു’വെന്ന് സോണിയ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Sonia Gandhi, Hamid Ansari, Kharge attend Manmohan Singh's 'Akhand Path' at former PM's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT