ഭാര്യ പർദ ധരിക്കാത്തത് ക്രൂരതയല്ല, വിവാഹമോചനത്തിന് കാരണമാവില്ല: ഹൈകോടതി

ന്യൂഡൽഹി: പർദ ധരിക്കുന്നത് ഉപേക്ഷിക്കാനുള്ള സ്ത്രീയുടെ തീരുമാനം ഭർത്താവിനോടുള്ള ക്രൂരതയല്ലെന്നും അതിനാൽ വിവാഹമോചനം തേടുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്നും അലഹബാദ് ഹൈകോടതി.

കീഴ്‌ക്കോടതി തള്ളിയ വിവാഹമോചന ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് സൗമിത്ര ദയാൽ സിങ്, ജസ്റ്റിസ് ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1990 ലാണ് ദമ്പതികൾ വിവാഹിതരായത്. 23 വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പർദ ധരിക്കാതെ ഇടയ്ക്കിടെ തനിയെ പുറത്തിറങ്ങുന്നതാണ് വിവാഹമോചനത്തിന് ഭർത്താവ് കണ്ടെത്തിയ കാരണം.

പർദ ധരിക്കാതെ പുറത്തുപോകുന്നതും സമൂഹത്തിൽ സ്വതന്ത്രമായി ഇടപഴകുന്നതും ഉൾപ്പടെയുള്ള ഭാര്യയുടെ പെരുമാറ്റം തന്‍റെ പ്രതീക്ഷകളെ തെറ്റിച്ചെന്നും മാനസിക ക്രൂരതയാണെന്നും യുവാവ് വാദിച്ചു. എന്നാൽ ഈ വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി.

ഭാര്യക്ക് അവിഹിത ബന്ധം ആരോപിച്ചിരുന്നെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ വിവാഹബന്ധം വേർപെടുത്തുന്നതിന് അടിസ്ഥാനമാകില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - Wife not wearing 'purdah' is not cruelty -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT