ചർച്ചയിൽ കോൺഗ്രസ്​ ബന്ധം; ലക്ഷ്യം യെച്ചൂരി, പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ ക​ര​ട്​ പ്ര​മേ​യ ച​ർ​ച്ച​യി​ൽ സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു ശേ​ഷം സീ​താ​റാം യെ​ച്ചൂ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തു തു​ട​രേ​ണ്ട​തി​ല്ലെ​ന്ന അ​ന്ത​ർ​ധാ​ര​യു​ടെ ചു​വ​ടു​പി​ടി​ച്ച്​ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സ​ജീ​വ ച​ർ​ച്ച​യി​ൽ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി.

ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ ക​ര​ട്​ രാ​ഷ്​​ട്രീ​യ പ്ര​മേ​യം ത​യാ​റാ​ക്കാ​നു​ള്ള സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ച​ത്. ഇ​ട​തു​പ​ക്ഷ ആ​ശ​യ​ത്തി​ൽ ഊ​ന്നി​യ പ്ര​തി​പ​ക്ഷ ഐ​ക്യം എ​ന്ന​താ​യി​രു​ന്നു ഒ​ക്​​ടോ​ബ​ർ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി​ ​ ചേ​ർ​ന്ന പോ​ളി​റ്റ്​ ബ്യൂ​റോ ത​യാ​റാ​ക്കി​യ ക​ര​ട്​ രേ​ഖ.

ഇ​തു സം​ബ​ന്ധി​ച്ച്​ അ​ന്തി​മ നി​ല​പാ​ട്​ കേ​ന്ദ്ര​ക​മ്മി​റ്റി എ​ടു​ത്തേ​ക്കും. അ​തേ​സ​മ​യം, സീ​താ​റാം യെ​ച്ചൂ​രി​യെ ഉ​ന്ന​മി​ട്ടാ​ണ്​ കോ​ൺ​ഗ്ര​സ്​ ബ​ന്ധ ച​ർ​ച്ച മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. കോ​ൺ​ഗ്ര​സ്​ ബ​ന്ധം തു​ട​രു​ന്ന​തി​ൽ പോ​ളി​റ്റ്​ ബ്യൂ​റോ​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണ്. കോ​ൺ​ഗ്ര​സു​മാ​യു​ള്ള ച​ങ്ങാ​ത്ത​ത്തി​ന്​ യെ​ച്ചൂ​രി അ​നു​കൂ​ല​മാ​ണ്. എ​ന്നാ​ൽ, പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര ഘ​ട​ക​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന കേ​ര​ള നേ​താ​ക്ക​ൾ അ​തി​ന്​ എ​തി​രാ​ണ്. യെ​ച്ചൂ​രി​ക്ക്​ വീ​ണ്ടു​മൊ​രു ഊ​ഴം ന​ൽ​കു​ന്ന​തി​നും എ​തി​രാ​ണ്. ഫ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ പു​റ​മെ പ​റ​ഞ്ഞ്, യെ​ച്ചൂ​രി​ക്കെ​തി​രാ​യ നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ നേ​ര​ത്തെ​യു​ള്ള സ​മീ​പ​നം തു​ട​രു​മെ​ന്നും ക​ഴി​ഞ്ഞ​ പോ​ളി​റ്റ്​ ബ്യൂ​റോ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​​​പ്പോ​ൾ യെ​ച്ചൂ​രി പ​റ​ഞ്ഞി​രു​ന്നു. ബി.​ജെ.​പി​യെ തോ​ൽ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ യെ​ച്ചൂ​രി​യെ പി​ന്തു​ണ​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ ഘ​ട​ക​ത്തി​നും അ​നു​കൂ​ല നി​ല​പാ​ടാ​ണ്.

എ​ന്നാ​ൽ, ബം​ഗാ​ൾ തോ​ൽ​വി​യ​ട​ക്കം രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ത​ന്ത്ര​പ​ര​മാ​യ സ​മീ​പ​ന​വും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ്​ ​കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ കേ​ര​ള ഘ​ട​കം യെ​ച്ചൂ​രി​യെ ഉ​ന്ന​മി​ടു​ന്ന​ത്.

പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പ്ര​മേ​യ​ത്തി​ൽ യെ​ച്ചൂ​രി വി​ഭാ​ഗ​ത്തി​ന്​ തി​രി​ച്ച​ടി​യു​ണ്ടാ​യാ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്ത്​ തു​ട​രു​ന്ന​ത്​​​ ​ വെ​ല്ലു​വി​ളി​യാ​വും.

2018ൽ ​ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്​ തൊ​ട്ടു​മു​മ്പും കോ​ൺ​ഗ്ര​സ്​ ബ​ന്ധം സം​ബ​ന്ധി​ച്ച്​ പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സു​മാ​യി ധാ​ര​ണ വേ​ണ​മെ​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ല​പാ​ടി​നാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ പു​തു​താ​യി പ​ണി​ത സി.​പി.​എം​ ദേ​ശീ​യ പ​ഠ​ന​ കേ​ന്ദ്ര​മാ​യ സു​ർ​ജി​ത്​ ഭ​വ​നി​ലാ​ണ്​ ഇ​ത്ത​വ​ണ കേ​​ന്ദ്ര ക​മ്മി​റ്റി യോ​ഗം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം കേ​ര​ള നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Move to remove Sitaram Yechury from the post of CPM General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.