ഭിന്ദ്: എസ്.സി/എസ്.ടി നിയമഭേദഗതിക്കെതിരായി നടന്ന ഭാരത് ബന്ദിൽ അതിക്രമങ്ങൾ അരങ്ങേറിയതിെന തുടർന്ന് മധ്യപ്രദേശിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിന് നിരോധനം. മധ്യപ്രദേശിെല ഭിന്ദിൽ ആയുധ ലൈസൻസ് സസ്പെൻറ് ചെയ്തിട്ടുണ്ട്. ഭിന്ദിലെ മെഹ്ഗാവ്, ഗൊഹദ്, മച്ചന്ദ് ഭാഗങ്ങളിലാണ് ആയുധ ലൈസൻസ് താത്കാലികമായി സസ്പെൻറ് ചെയ്തത്.
ഗ്വാളിയോറിലും ഭിന്ദിലും മൊറീനയിലും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. 10 മുതൽ 12 വരെയുള്ള സമയത്ത് നിരോധനാജ്ഞക്ക് ഇളവ് നൽകും. മൊറീനയിൽ പൊലീസിനു നേരെ കല്ലെറിഞ്ഞ 50 ഒാളം പേരെ കസ്റ്റഡിയിൽ എടുത്തു.
എസ്.സി/എസ്.ടി നിയമ ഭേദഗതിെക്കതിരായി ഏപ്രിൽ രണ്ടിന് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ ഒമ്പതു പേർ കൊല്ലെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.