ന്യൂഡൽഹി: കോൺഗ്രസിൽ അവഗണിക്കപ്പെട്ടിട്ടില്ലെന്ന് ജോതിരാദിത്യ സിന്ധ്യ. ബി.ജെ.പിയിൽ ലഭിക്കുന്ന ബഹുമാനത്തിൽ സന്തോഷമുണ്ടെന്ന് ജോതിരാദിത്യ പറഞ്ഞു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് ശേഷം ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് സിന്ധ്യയുടെ പരാമർശം. അർഹതയുള്ളവർക്കാണ് ബി.ജെ.പിയിൽ പദവികൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പം ജനസേവനം നടത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും സിന്ധ്യ വ്യക്തമാക്കി.
എെൻറ ലക്ഷ്യം ജനസേവനമാണ്. കഴിഞ്ഞ 20 വർഷമായി നിങ്ങൾക്ക് എന്നെ അറിയാം. ഒരു കസേരക്ക് വേണ്ടിയും ഞാൻ ആഗ്രഹിച്ചിട്ടില്ല. എട്ട് വർഷം കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ പോലും താൻ ചുവന്ന ലൈറ്റുള്ള വണ്ടിയിൽ സഞ്ചരിച്ചിട്ടില്ലെന്നും സിന്ധ്യ അഭിമുഖത്തിൽ പറഞ്ഞു.
സേവനവും വികസനവുമാണ് എെൻറ ലക്ഷ്യം. പൊതുസേവനമെന്ന ലക്ഷ്യം പൂർത്തികരിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ബി.ജെ.പിയിൽ അവഗണിക്കപ്പെടുകയാണോ എന്ന് ചോദ്യത്തിന് ബി.ജെ.പിയിലും കോൺഗ്രസിലും അവഗണിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ തനിക്ക് ബഹുമാനം ലഭിച്ചത് ബി.ജെ.പിയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.