ന്യൂഡൽഹി: കോവിഡ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി മധ്യപ്രദേശ് സർക്കാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
ബ്ലാക്ക് ഫംഗസ് അണുബാധയാണ് ആദ്യഘട്ടത്തിൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കുക.ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ച ഈ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അംഗീകരിച്ചു.ഭോപ്പാലിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനമെന്ന് മന്ത്രി പറഞ്ഞു. വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളും ഈ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുമെന്നും വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം സ്ത്രീകൾക്കിടയിലെ അർബുദം കണ്ടെത്താനായി മധ്യപ്രദേശിൽ പിങ്ക് പ്രചരണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.കുടുംബ-സാമൂഹിക കാരണങ്ങൾ മൂലം സ്ത്രീകൾ കാൻസർ പോലുള്ള രോഗങ്ങളെക്കുറിച്ച് തുറന്നുപറയുന്നില്ല. സ്ത്രീകളുടെ ആരോഗ്യം പരിശോധിക്കാനായി നഗരപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും പഞ്ചായത്ത് തലങ്ങളിലും ഒരു പിങ്ക് കാമ്പയിൻ തീരുമാനിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.