ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ഉത്തരവിറക്കി മധ്യപ്രദേശ്

ഭോപ്പാൽ: ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവിറക്കി മധ്യപ്രദേശ് സർക്കാർ. കോളജ് കരിക്കുലത്തിൽ പുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേതാണ് നിർദേശം. ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എഴുതിയ 88 പുസ്തകങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്.

2020ലെ ദേശീയ വിദ്യഭ്യാസനയത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ആർ.എസ്.എസ് പുസ്തകങ്ങൾ സിലബസിലേക്ക് കടത്തുന്നത്.

കോളജ് അഡ്മിനിസ്ട്രേഷൻസിനാണ് നിർദേശം നൽകിയിരിക്കുന്നത്. വിവിധ ബിരുദ കോഴ്സുകളിൽ ഈ പുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്നാണ് നിർദേശം. മുതിർന്ന നേതാക്കളായ സുരേഷ് സോണി, അതുൽ കോത്താരി, ദീനാഥ് ബാത്ര, ദേ​വേ​ന്ദ്ര റാവു ദേശ്മുഖ്, ഇന്ദുമതി കാറ്റ്ഡാരെ, കൈലാശ് വിശ്വകർമ, ഗണേഷ്ദത്ത് ശർമ്മ തുടങ്ങി നിരവധി ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. വിഭജനത്തിന്റെ പ്രത്യയശാസ്ത്ര വ്യാപിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ദേശസ്നേഹം വളർത്തുന്നതാണ് ആർ.എസ്.എസ് നേതാക്കളുടെ പുസ്തകമെന്നാണ് ബി.ജെ.പി ​വാദം.

Tags:    
News Summary - MP: Mandatory to include books authored by RSS leaders in college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.