ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്‍റ് അംഗങ്ങൾ ഇന്ന് വൈകീട്ട് യാത്രയയപ്പ് നൽകും. രാഷ്ട്രപതിയുടെ കാലാവധി നാളെയാണ് അവസാനിക്കുന്നത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോകസഭ സ്പീക്കർ ഓം ബിർല, പാർലമെന്‍റ് അംഗങ്ങൾ എന്നിവർ സെൻട്രൽ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്‍റിനെ പ്രതിനിധീകരിച്ച് സ്പീക്കർ ഓം ബിർല രാംനാഥ് കോവിന്ദിന് പ്രശസ്തി പത്രം സമർപ്പിക്കും. കൂടാതെ ഫലകവും എം.പിമാർ ഒപ്പിട്ട ബുക്കും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് സമ്മാനിക്കും.
ഇന്ത്യയുടെ 15ാംമത്തെ രാഷ്ട്രപതിയായി വ്യാഴാഴ്ചയാണ് ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വനിതയാണ് ദ്രൗപതി മുർമു.
കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പദ്മ പുരസ്കാര ജേതാക്കൾ , വിവിധ ഗോത്ര നേതാക്കൾ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.