സാഗർ: മധ്യപ്രദേശിലെ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരായ ദമ്പതികൾ ദലിത് വിഭാഗത്തിൽപെട്ടയാളെ തീക്കുണ്ഡത്തിൽ തള്ളിയിട്ടു. എന്നാൽ, 15 ശതമാനം മാത്രം പൊള്ളലേറ്റ ബൽറാം അഹിവാർ എന്നയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ രാജെ രാജ്പുത് എന്ന 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യക്കായി തിരച്ചിൽ ആരംഭിച്ചു. സാഗർ ജില്ലയിലെ ഫ്യുേട്ടറ ഗ്രാമത്തിൽ ‘േഹാളിക ദഹൻ’ എന്ന ചടങ്ങ് ആചരിക്കവെയാണ് ഇത്.
അഹിവാറും മറ്റു ചിലരും ചേർന്നുണ്ടാക്കിയ തീക്കുണ്ഡം തങ്ങളുടെ വീട്ടിലേക്ക് വ്യാപിക്കുമെന്ന് പറഞ്ഞാണ് ദമ്പതികൾ അഹിവാറിനെ തീക്കുണ്ഡത്തിേലക്ക് തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.