ന്യൂഡൽഹി: മിന്നലാക്രമണവുമായി ബന്ധപ്പെട്ട് ലഫ്. ജനറൽ ഡി.എസ്. ഹൂഡയുടെ പ്രസ്താവന യുടെ ചുവടുപിടിച്ച് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സൈന്യത്തിെൻറ നേട്ടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന മിസ്റ്റർ 36ന് നാണമുണ്ടോ എന്ന് രാഹുൽ ചോദിച്ചു. 36 റഫാൽ വിമാനങ്ങളെ ഉദ്ദേശിച്ചാണ് പ്രധാനമന്ത്രിയെ 56 ഇഞ്ച് എന്ന പ്രയോഗം ഒഴിവാക്കി ‘മിസ്റ്റർ 36’ എന്ന് പരിഹസിച്ചത്.
2016 ൽ പാക് അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നാളുകൾക്കുശേഷവും ഉയര്‍ത്തിക്കാട്ടുന്നുവെന്ന ലഫ്. ജനറൽ ഹൂഡയുടെ അഭിപ്രായത്തിെൻറ ചുവടുപടിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ ട്വീറ്റ് ചെയ്തത്.
വെള്ളിയാഴ്ച ചണ്ഡിഗഢിൽ നടന്ന മിലിട്ടറി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പെങ്കടുക്കവെ, ചോദ്യത്തിന് മറുപടിയായാണ് ജനറൽ ഹൂഡ വർഷങ്ങൾക്കുശേഷവും മിന്നലാക്രമണത്തെ ഉയർത്തിക്കാണിക്കുന്നതിനെ വിമർശിച്ചത്. ഹൂഡ ഒരു സൈനികെൻറ ഭാഷയിലാണ് സംസാരിച്ചത്. ഇന്ത്യ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. റഫാൽ കരാറിലൂടെ അനിൽ അംബാനിയുടെ സമ്പത്ത് 30,000 കോടിയായി ഉയർത്തിയെന്നും രാഹുൽ ട്വിറ്ററിൽ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.