ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യയുമായ സെന്തിൽ സെൽവരാജൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

ചെന്നൈ: മിസ്റ്റർ ഇന്ത്യയു​ം ബോഡിബിൽഡറുമായ സെന്തിൽ കുമാരൻ സെൽവരാജൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇന്ത്യൻ ബോഡിബിൽഡിങ്​ സർക്യൂട്ടിൽ സുപരിചിതനായ സെന്തിലിന്​ ചികിത്സക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു​. തമിഴ്​നാട്​ സ്വദേശിയാണ്​. മേയ്​ മാസം തുടക്കത്തിൽ അന്താരാഷ്​ട്ര ബോഡിബിൽഡറായിരുന്ന ജഗദീഷ്​ ലാഡും കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു.

മിസ്റ്റർ ഇന്ത്യ ജേതാവായ സെന്തിൽ 2013ലെ ഷേറി ക്ലാസിക്കിൽ രണ്ടാം സ്​ഥാനത്തെത്തിയിരുന്നു. അന്താരാഷ്​ട്ര ശരീര സൗന്ദര്യ മത്സര വേദികളിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായിരുന്നു സെന്തിൽ.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടിരുന്ന സെന്തിൽ ശാരീരികക്ഷമത നിലനിർത്തുന്ന കാര്യത്തിൽ ആരാധകരെ നിരന്തരം പ്രചോദിപ്പിക്കാറുണ്ടായിരുന്നു. അവസാനം പങ്കുവെച്ച പോസ്റ്റിൽ കൂടി അന്താരാഷ്​ട്ര വേദിയിൽ മികവ്​ തെളിയിക്കുന്ന സ്വപ്​നമായിരുന്നു അദ്ദേഹം പങ്കുവെച്ചത്​. ഭാര്യയും ഒരു മകനുമുണ്ട്​.

Tags:    
News Summary - Mr India and Bodybuilder Senthil Kumaran Selvarajan died of Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.