മോദി മാന്യതയുടെ എല്ലാ അതിരുകളും കടന്നിരിക്കുന്നു -പി. ചിദംബരം

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നു എന്ന മോദിയുടെ വിമർശനത്തിനെതിരെയാണ്​ ചിദംബരം ആഞ്ഞടിച്ചത്​.

മോദി എന്തെങ്കിലും വായിക്കാറുണ്ടോ? ബോഫോഴ്സ് കേസിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നതിനാൽ ഡല്‍ഹി ഹൈകോടതി അത്​ തള്ളിക്കളഞ്ഞതും​ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകേണ്ടതില്ലെന്ന്​ ബി.ജെ.പി സർക്കാർ തീരുമാനിച്ചതും മോദി അറിഞ്ഞില്ലേ എന്നും​ ചിദംബരം ചോദിച്ചു. 1991ൽ മൺമറഞ്ഞ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചതിലൂടെ മോദി മാന്യതയുടെ എല്ലാ അതിരുകളും കടന്നിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

<

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നു എന്നും തൻെറ പ്രതിഛായ തകര്‍ക്കുക എന്നത് മാത്രമാണ് നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുന്നതിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വം ലക്ഷ്യം വെക്കുന്നതെന്നുമായിരുന്നു മോദിയുടെ വിമർശനം. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബൊഫോഴ്‌സ് കേസിനെ ഉന്നം വെച്ച്​ രാജീവ്​ ഗാന്ധിക്കെതിരെ മോദി വിമർശനമുന്നയിച്ചത്​​.

Tags:    
News Summary - Mr Modi has crossed all limits of propriety and decency by defaming a man (Rajiv Gandhi) who died in 1991 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.