മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തളർച്ചക്കുള്ള കാരണം മുഗളരും ബ്രിട്ടീഷുകാരുമാണെന്ന പുതിയ കണ്ടെത്തലുമായി യു.പി മ ുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളരും ബ്രിട്ടീഷുകാരും എത്തുന്നതിന് മുമ്പ് ഇന്ത്യയായിരുന്നു ലോകത്തിലെ പ ്രധാന സാമ്പത്തിക ശക്തിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ലോക ഹിന്ദു സാമ്പത്തിക ഫോറത്തിൻെറ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി. മുഗളരുടെ ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തി ഇന്ത്യയായിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
മുഗളരുടെ ഭരണകാലത്ത് ആഗോള സമ്പദ്വ്യവസ്ഥയുടെ 36 ശതമാനവും കൈകാര്യം ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ, ബ്രിട്ടീഷ് ഭരണകാലത്ത് ഇത് 20 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ ഭരണം ഉപക്ഷേിച്ച് പോകുേമ്പാൾ ഇത് വെറും നാല് ശതമാനമായി ചുരുങ്ങിയെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. നേരത്തെ ഉത്തർപ്രദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.