കള്ളപ്പണം വെളുപ്പിക്കൽ കേസ്: മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരി അറസ്റ്റിൽ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)അറസ്റ്റ് ചെയ്തു. യു.പിയിലെ പ്രയാഗ് രാജിലെ ഇ.ഡി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ എം.എൽ.എ ആണ് 30കാരനായ അബ്ബാസ് അൻസാരി.

മുഖ്താർ അൻസാരിയുടെയും കുടുംബത്തിന്റെയും പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്​റ്റെന്ന് ഇ.ഡി പറഞ്ഞു. കഴിഞ്ഞമാസം മുഖ്താർ അൻസാരിയുടെ വസതിയിൽ നിന്ന് ഇ.ഡി 1.48 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു.

നിലവിൽ യു.പി ജയിലിലാണ് മുഖ്താർ അൻസാരി. കഴിഞ്ഞ വർഷമാണ് അൻസാരിയെ ​ഇ.ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ബി.എസ്പി നേതാവുമായ അഫ്സൽ അൻസാരിയുടെ ഔദ്യോഗിക വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.


Tags:    
News Summary - Mukhtar Ansari's son arrested in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.