കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയെ ഒഴിവാക്കി, ബി.ജെ.പിയിലേക്ക് പോയ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങുന്നു. മകൻ ശുഭ്രാൻസു റോയിക്കൊപ്പമാകും മടക്കം.
വെള്ളിയാഴ്ച വൈകിട്ട് തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്ത് ഇരുവരും മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തുെമന്നാണ് വിവരം. ബി.ജെ.പിയെ മറികടന്ന് മമത ബാനർജി സർക്കാർ ബംഗാളിൽ അധികാരത്തിലേറിയത് മുതൽ മുകുൾ റോയ്യുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നിരുന്നു.
മുകുൾ റോയ്യുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി സന്ദർശിച്ചതോടെ ചർച്ചകൾക്ക് ആക്കം കൂടി. അതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുകുൾ റോയിയുമായി ഫോണിലൂടെ ഭാര്യയുടെ സുഖ വിവരം അന്വേഷിച്ച് വിളിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
നിലവിൽ, മുകുൾ റോയ്യുടെ മൗനവും കൊൽക്കത്തയിലെ ബി.ജെ.പി റാലിയിലെ മുകുൾ റോയ്യുടെ അസാന്നിധ്യവും മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങുെമന്ന സൂചനകളാണ് നൽകുന്നത്.
തൃണമൂൽ വിട്ട് ആദ്യം ബി.ജെ.പിയിലേക്ക് ചാടിയ നേതാവാണ് മുകുൾ റോയ്. അതിനുശേഷം തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മമത ബാനർജി സർക്കാർ വീണ്ടും അധികാരം പിടിച്ചതോടെ പാർട്ടിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പല നേതാക്കളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.