കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിെൻറ മുതിർന്ന നേതാവ് മുകുൾറോയി പാർട്ടിയിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നും രാജിെവച്ചു. മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിെൻറ രാജ്യസഭാ എം.പി കൂടിയാണ് മുകുൾ റോയ്. താൻ പാർട്ടിയിൽ നിന്ന് രാജിെവക്കാൻ നിർബന്ധിതനായിരിക്കെയാണ്. ദുർഗ പൂജയുെട അവധിക്ക് ശേഷം ഒൗദ്യോഗികമായി രാജിക്കത്ത് നൽകും. അഞ്ചു ദിവസങ്ങൾക്ക് ശേഷം കാര്യങ്ങൾ വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വലംകൈയായണ് മുകുൾ റോയ് അറിയപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച അദ്ദേഹം ബി.െജ.പി നേതാക്കളെ കണ്ടിരുന്നത് ബി.ജെ.പിയോട് അടുക്കുകയാണെന്ന തരത്തിൽ വാർത്തകൾക്ക് ഇടവെച്ചിരുന്നു. ഇൗ കൂടിക്കാഴ്ച മൂലം പാർട്ടിയിൽ നിന്ന് ശകാരവും എം.പി നേരിട്ടിരുന്നു. പാർട്ടിയുടെ നിരീക്ഷണത്തിലാണെന്നും എം.പിയെ അറിയിച്ചിരുന്നു.
സെപ്തംബർ 19 ന് തൃണമൂൽ കോൺഗ്രസിെൻറ മുഖപ്പത്രമായ ജാഗോ ബംഗ്ലയുെട ദുർഗ പൂജ എഡിഷൻ ഉദ്ഘാടനത്തിൽ നിന്നും മുകുൾ റോയ് വിട്ടുനിന്നിരുന്നു. പുനഃസംഘടനയുെട ഭാഗമായി പാർട്ടി വൈസ് പ്രസിഡൻറ് സ്ഥാനത്തു നിന്ന് മുകുൾ റോയിെയ മാറ്റിയിരുന്നു. ത്രിപുരയിെല പാർട്ടി ഇൻ ചാർജ് സ്ഥാനവും മുകുൾ റോയിയിൽ നിന്ന് നേരെത്ത മാറ്റിയിരുന്നു. അഭ്യൂഹങ്ങളെ ശക്തിെപ്പടുത്തുന്ന വിധമാണ് ഇേപ്പാൾ എം.പിയുടെ രാജിയുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.