ന്യൂഡൽഹി: എന്നാണ് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നിലവിൽ എം.പിയുമായ ഫാറൂഖ് അബ് ദുല്ലയെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കുകയെന്ന് സമാജ്വാദി പാർട്ടി നേതാവ് മു ലായം സിങ് യാദവ് ചോദിച്ചു. ലോക്സഭയുടെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാറൂഖ് അബ്ദുല്ല സഭയിൽ എനിക്കൊപ്പമായിരുന്നു ഇരിക്കുക. ഇനി എന്നാണ് അദ്ദേഹം പാർലമെൻറിൽ എത്തുക -മുലായം ചോദിച്ചു. എന്നാൽ, സ്പീക്കർ ഓം ബിർല സർക്കാറിനോട് വിഷയത്തിൽ മറുപടി നൽകാൻ ആവശ്യപ്പെടാതെ അജണ്ടയിലെ അടുത്ത നടപടിയിലേക്കു പോയി.
ലോക്സഭയിൽ ശ്രീനഗർ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന 82കാരനായ ഫാറൂഖ് അബദ്ുല്ല, കേന്ദ്രം ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ വീട്ടുതടങ്കലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.