മുലായം-അഖിലേഷ് ചര്‍ച്ച; വീണ്ടും ഒത്തുതീര്‍പ്പ് നീക്കം

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങവെ, മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി. ലഖ്നോവില്‍ മുലായത്തിന്‍െറ വസതിയില്‍ രണ്ടു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഉണ്ടായില്ളെന്നാണ് വിവരം. പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് വേണ്ടി അവകാശവാദമുന്നയിച്ച് ഡല്‍ഹിയില്‍ ചെന്ന് തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് ലഖ്നോവില്‍ തിരിച്ചത്തെിയതിന് പിന്നാലെയാണ് അഖിലേഷ് പിതാവിനെ വീട്ടിലത്തെി കണ്ടത്. അഖിലേഷിനൊപ്പം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവും  ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ കണ്ട്  സൈക്കിള്‍ ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചു.

മുലായത്തെ മാറ്റി അഖിലേഷിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുപക്ഷവും പാര്‍ട്ടി ചിഹ്നത്തിന് അവകാശവാദവുമായി ഇലക്ഷന്‍ കമീഷന് മുന്നിലത്തെിയത് പിതാവിനും  മകനുമിടയില്‍ ഒരിക്കല്‍കൂടി ഒത്തുതീര്‍പ്പ്  ശ്രമവുമായി മുതിര്‍ന്ന നേതാവ് അഅ്സം ഖാന്‍ രംഗത്തുണ്ട്. ഡല്‍ഹിയിലത്തെിയ മുലായവുമായി ചര്‍ച്ച നടത്തിയ അഅ്സം ഖാന്‍ ഫോണില്‍ അഖിലേഷുമായും സംസാരിച്ചു. ഇതേതുടര്‍ന്നാണ് മുലായം ലഖ്നോവില്‍ തിരിച്ചത്തെിയ ഉടന്‍ അഖിലേഷ് - മുലായം ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. 

നേരത്തെ, അഖിലേഷിനെയും രാം ഗോപാല്‍ യാദവിനെയും മുലായം പുറത്താക്കിയപ്പോള്‍ ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്തതും അഅ്സം ഖാനായിരുന്നു. മുലായം സ്ഥാപക പ്രസിഡന്‍റ് പദവി സ്വീകരിക്കുക, അഖിലേഷ് വര്‍ക്കിങ് പ്രസിഡന്‍റാവുക, പാര്‍ട്ടിയില്‍ അഖിലേഷിന്‍െറ മുഖ്യശത്രു മുലായത്തിന്‍െറ സഹോദരന്‍ ശിവപാല്‍ യാദവിന് ദേശീയ നേതൃത്വത്തിലേക്ക് യു.പി കാര്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നീ നിര്‍ദേശങ്ങളാണ് പിളര്‍പ്പ് ഒഴിവാക്കാന്‍ ഇരുപക്ഷത്തോടും താല്‍പര്യമുള്ള പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടുവെച്ചതെന്നാണ് അറിയുന്നത്.

അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ അഖിലേഷ് പക്ഷം ഒരു നിലക്കും തയാറല്ല. അമര്‍ സിങ്ങിനെ കൈയൊഴിയാന്‍ മുലായവും തയാറായിട്ടില്ല.  മുലായമിനെ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചത്തെിക്കുക, എന്നാല്‍, ആസന്നമായ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ പൂര്‍ണ അധികാരം അഖിലേഷിന് നല്‍കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയിലുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച ധാരണകളൊന്നും ഇതുവരെ ആയില്ളെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍.

അതേസമയം, അടുത്ത ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ, ഒത്തുതീര്‍പ്പ് തള്ളിക്കളയാനാകില്ല. പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം അഖിലേഷിനൊപ്പമാണെന്ന് വ്യക്തമായതോടെ ശക്തി ചോര്‍ന്ന സാഹചര്യത്തില്‍ മുലായം വിട്ടുവീഴ്ചക്ക് നിര്‍ബന്ധിതനാണ്. പാര്‍ട്ടിയും അണികളും കൂടെയുണ്ടെങ്കിലും തര്‍ക്കത്തിന്‍െറ പശ്ചാത്തലത്തില്‍  പാര്‍ട്ടി ചിഹ്നം സൈക്കിള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചാല്‍  അത് അഖിലേഷ് ക്യാമ്പിനും പ്രശ്നമാണ്. ഈ സാഹചര്യം താല്‍ക്കാലികമായെങ്കിലും ഒത്തുതീര്‍പ്പിന്  ഇരുപക്ഷത്തെയും നിര്‍ബന്ധിക്കുന്നുണ്ട്.

Tags:    
News Summary - mulayam singh yadav and akhilesh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.