മുലായം സിങ് യാദവിന് കോവിഡ്

ലക്നോ: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന് കോവിഡ്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഗുര്‍ഗോണിലെ മെഡാന്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

മുലായം സിങ്ങിന്‍റെ ഭാര്യ സാധന യാദവും കൊവിഡ് പോസിറ്റീവാണ്. പിതാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രീയ നേതാവായ മകന്‍ അഖിലേഷ് യാദവ് അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കാമെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.