മുലായം സിങ് യാദവും അപർണാ യാദവും 

മുലായം സിങ്ങിന്‍റെ ആശിർവാദം മരുമകൾ അപർണയുടെ പാർട്ടിക്കാണെന്ന് ബി.ജെ.പി

ലക്നോ: ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ മുലായം സിങ് യാദവ് സമാജ്‌വാദി പാർട്ടിയുടെ കൂടെയല്ലെന്നും അദ്ദേഹത്തിന്‍റെ ആശീർവാദം എപ്പോഴും മരുമകളുടെ പാർട്ടിക്കൊപ്പമാണെന്നും ബി.ജെ.പി ദേശീയ വക്താവായ പ്രേം ശുക്ല. സമാജ് വാദി പാർട്ടി സ്ഥാപകനായ മുലായം സിംങ്ങിന് വേണ്ടത്ര പരിഗണന നൽകാന്‍ അഖിലേഷ് സിങ് യാദവ് ശ്രമിക്കാറില്ലെന്നും പ്രേം ശുക്ല ആരോപിച്ചു.

മുലായം സിങ്ങിന്‍റെ ഇളയ മരുമകളായ അപർണ ബിഷ്ത് യാദവ് അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായിരുന്ന അപർണയെ കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ റീത്ത ബഹുഗുണ ജോഷി പരാജയപ്പെടുത്തിയിരുന്നു.

ഉത്തർപ്രദേശിലെ കർഹാലിൽ ജയിക്കാന്‍ തനിക്ക് പ്രചാരണത്തിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ അഖിലേഷ് കഴിഞ്ഞ ദിവസം അവിടേക്ക് മുലായം സിങ്ങിനെ വരെ കൊണ്ടുവന്ന് കാമ്പയിനിങ് നടത്തിയതിനെയും ശുക്ല പരിഹസിച്ചു. ഉത്തർപ്രദേശിൽ ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. ഇനി നടക്കാനുള്ള അഞ്ച് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20, 23, 27, മാർച്ച് 3, 7 തീയതികളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.

Tags:    
News Summary - Mulayam Singh Yadav's "Blessings" Are With His Daughter-In-Law's Party: BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.