ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതര നിലയിൽ തുടരുന്നു. അദ്ദേഹത്തെ ഡൽഹിക്ക് അടുത്ത ഗുരുഗ്രാം മേദാന്താ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് ഐ.സി.യുവിൽ നിന്നും സി.സി.യുവിലേക്കു മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് ചികിത്സിക്കുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പുറമേ ഉയർന്ന രക്തസമ്മർദവും ഓക്സിജൻ അളവിലെ കുറവുമാണ് മുലായത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.
വൃക്കയിലെ അണുബാധക്ക് ആഗസ്റ്റ് മുതൽ അദ്ദേഹം ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈയിലും മേദാന്തയിൽ മുലായത്തെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കരനായ മുലായം സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.