രണ്ട്​ ദശകങ്ങൾക്ക്​ ശേഷം വേദി പങ്കിടാൻ മുലായം സിങ്ങും മായാവതിയും

മെയ്​ൻപൂരി: നീണ്ട 25 വർഷങ്ങൾക്ക്​ ശേഷം സമാജ്​വാദി പാർട്ടി സ്​ഥാപകൻ മുലായം സിങ്​ യാദവും ബി.എസ്​.പി അധ്യക്ഷ മായാവ തിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകർക്കാനുള്ള ശ്രമങ്ങളു​െട ഭാഗമായി ആരംഭിച്ച എസ്​.പി -ബി.എസ്​.പി സഖ്യത്തിൻെറ തെരഞ്ഞെടുപ്പ്​ പ്രചരണാർഥം സംഘടിപ്പിക്കുന്ന റാലിയിലാണ്​ ഇരുനേതാക്കളും വേദി പങ്കിടുക. ഇന്ന്​ യു.പിയിലെ മെയ്​ൻപൂരിലാണ്​ റാലി നടക്കുക.

1995 ൽ എസ്​.പി -ബി.എസ്​.പി സഖ്യം തകർന്നതോടെ മായാവതിയും മുലായം സിങ്ങും കടുത്ത ശത്രുതയിലായിരുന്നു. അന്ന്​ സഖ്യം വിട്ട്​ ബി.ജെ.പിയിൽ ചേർന്ന മായാവതി ഇന്ന്​ ബി.​െജ.പിക്കെതിരെ എസ്​.പിയുമായി സഖ്യം ചേർന്നിരിക്കുന്നുവെന്നതാണ്​ വസ്​തുത.

മുലായം സിങ്​ യാദവാണ്​ മെയ്​ൻപുരിൽ നിന്ന്​ മത്​സരിക്കുന്നത്​. ദിയോബന്ദിലും ബാദ്വനിലും ആഗ്രയിലും സഖ്യം നടത്തിയ സംയുക്​ത റാലിയിൽ നിന്ന്​ ആരോഗ്യ കാരണങ്ങളാൽ മുലായം സിങ്​ വിട്ടു നിന്നിരുന്നു. മുലായം സിങ്ങിനെ കൂടാതെ അഖിലേഷ്​ യാദവും, മായാവതിയും രാഷ്​ട്രീയ ലോക്​ ദൾ അധ്യക്ഷൻ അജിത്​ സിങ്ങും റാലിയെ അഭിസംബോധന ചെയ്യും.

Tags:    
News Summary - Mulayam Yadav And Mayawati To Lead Rally Today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.