മുല്ലപ്പെരിയാർ ഡാം: തമിഴ്​നാട്​ പഠനം നടത്തുമെന്ന്​ മേൽനോട്ടസമിതി സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് പ​ഠ​നം ന​ട​ത്തു​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ മേ​ൽ​നോ​ട്ട​സ​മി​തി. ഡാ​മി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര​പ​ഠ​ന​ത്തി​ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കെ​യാ​ണ്, ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തു​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മേ​ൽ​നോ​ട്ട​സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

സ്വ​ത​ന്ത്ര​സ​മി​തി​യെ വെ​ച്ചു​ള്ള സ​മ​ഗ്ര പ​രി​ശോ​ധ​ന​യാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​ള​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​രം മു​ൻ​കൂ​ർ അ​റി​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​തി​നു താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം കാ​ണാ​നാ​ണ് നി​ല​വി​ൽ തീ​രു​മാ​ന​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Mullaperiyar Dam-Tamil Nadu will conduct a study in the Supreme Court-representative board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.