സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ആ​റു ഡാ​മു​ക​ളി​ൽ മു​ല്ല​പ്പെ​രി​യാ​ർ; പ​ഠ​ന​റി​പ്പോ​ർ​ട്ട്​ കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടിെൻറ സു​ര​ക്ഷി​ത​ത്വം ആ​ശ​ങ്ക​യാ​യി തു​ട​രു​ന്ന​തി​നി​െ​ട, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് തി​ങ്ക​ളാ​ഴ്​​ച സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ. കേ​ര​ളം ഒ​രു പ്ര​ള​യം​കൂ​ടി നേ​രി​ട്ട​തി​നി​ട​യി​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി ക​വി​ഞ്ഞ കാ​ര്യം കേ​ര​ളം തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യെ അ​റി​യി​ക്കും.

അ​തേ​സ​മ​യം, ലോ​ക​ത്ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ആ​റ് അ​ണ​ക്കെ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണ് മു​ല്ല​പ്പെ​രി​യാ​ർ എ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ടിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന മ​റ്റൊ​രു അ​പേ​ക്ഷ​കൂ​ടി സു​പ്രീം​കോ​ട​തി​യി​ൽ. ജ​ല, പ​രി​സ്ഥി​തി, ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള യു.​എ​ൻ യൂ​നി​വേ​ഴ്സി​റ്റി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടിെൻറ റി​പ്പോ​ർ​ട്ടി​ലാ​ണ് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന പ്ര​ള​യ​ങ്ങ​ൾ അ​ണ​ക്കെ​ട്ടിെൻറ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ഡോ. ​ജോ ജോ​സ​ഫ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. നി​ല​വി​ലെ ഹ​ര​ജി​ക്ക് അ​നു​ബ​ന്ധ​മാ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​ഭൂ​ത​പൂ​ര്‍വ​മാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ചി​ല നി​ക്ഷി​പ്ത താ​ല്‍പ​ര്യ​ക്കാ​ര്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ​രു​ത്തി​യ പ​രി​സ്ഥി​തി​നാ​ശ​വും മൂ​ലം കേ​ര​ളം പ്ര​ള​യ​മേ​ഖ​ല​യാ​യി മാ​റി​യെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു. പ്ര​ള​യ​സാ​ഹ​ച​ര്യ​ത്തി​ലും ഗേ​റ്റിെൻറ പ്ര​വ​ർ​ത്ത​ന​ക്ര​മം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് അ​ണ​ക്കെ​ട്ടിെൻറ പ്ര​വ​ര്‍ത്ത​നം. നി​ര്‍മാ​ണ​വ​സ്തു​ക്ക​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തി​നാ​ല്‍ അ​ണ​ക്കെ​ട്ട് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​പ്പോ​ഴു​ള്ള ചോ​ര്‍ച്ച ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ലോ​ക​ത്തെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ആ​റ്​ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​താ​ണ് മു​ല്ല​പ്പെ​രി​യാ​ര്‍. 50 വ​ര്‍ഷ​മാ​ണ് അ​ണ​ക്കെ​ട്ടിെൻറ കാ​ലാ​വ​ധി​യെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ബോ​ധി​പ്പി​ച്ചു.

കേ​ന്ദ്ര​ത്തെ ആ​ശ​ങ്ക അ​റി​യി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ എ​ത്തി​യി​രി​ക്കെ, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​ധി​ക ജ​ലം സ്പി​ൽ​വേ ഷ​ട്ട​റി​ലൂ​ടെ ഒ​ഴു​ക്കി​ക്ക​ള​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ, ​ജ​ല​ശ​ക്തി മ​ന്ത്രി ഗ​ജേ​ന്ദ്ര​സി​ങ്​ ഷെ​ഖാ​വ​ത് എ​ന്നി​വ​ർ​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ക​ത്തു ന​ൽ​കി. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​നു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ഡാം ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ത​മി​ഴ്നാ​ടിെൻറ ഭാ​ഗ​ത്തു​നി​ന്ന് ഉ​ദാ​ര​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കേ​ണ്ട​താ​ണെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ വ​ള​രെ​യേ​റെ ഭീ​തി​യി​ലാ​ണെ​ന്നും എം.​പി പ​റ​ഞ്ഞു. ഡാ​മി​െൻറ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യും ഡാ​മി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് അ​നു​സ​രി​ച്ച് വെ​ള്ളം ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Mullaperiyar on of unsafe six dams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.