ചെന്നൈ: മുല്ലെപ്പരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിന് സാധ്യത പഠനം നടത്തുന്നതിന് കേരളത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകാൻ തമിഴ്നാട് നീക്കം. 2014ലെ ആഗസ്റ്റിൽ സുപ്രീംകോടതി പുറെപ്പടുവിച്ച വിധിയിൽ തമിഴ്നാട് സർക്കാറിെൻറ അനുമതി കൂടാതെ പുതിയ ഡാം നിർമിക്കാനുള്ള സാധ്യത പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തരുതെന്ന് ഉത്തരവിട്ടിരുന്നു. 2015 മേയ് മാസത്തിൽ ജയലളിത സർക്കാർ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മെംബർ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ ശക്തമായ സമ്മർദത്തെ തുടർന്ന് 2015 ജൂലൈയിൽ കേന്ദ്രം ഉത്തരവ് പിൻവലിക്കുകയായിരുന്നു. നിലവിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നും അതിനാൽ, ഉടനടി കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യണമെന്നുമാണ് തമിഴ്നാട് സർക്കാറിന് ലഭിച്ച നിയമോപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.