ന്യൂഡൽഹി: ബജറ്റ് എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ നാല് ഉദ്യോഗസ്ഥർക്ക് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് അയ ച്ചെന്ന് റിപ്പോർട്ട്. ഡി.ജി.സി.എ നടത്തിയ പരിശോധനയിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഗുഡ്ഗാവിലെ ഇൻഡിഗോ ഓഫീസിൽ ജൂലൈ എട്ടിനും ഒമ്പതിനും നടത്തിയ പരിശോധനയിലാണ് ഡി.ജി.സി.എ ക്രമക്കേട് കണ്ടെത്തിയത്.
ക്യാപ്റ്റൻ സഞ്ജീവ് ഭല്ല, ട്രെയിനിങ് വിഭാഗം തലവൻ ഹേമന്ത് കുമാർ, ഫ്ലൈറ്റ് സേഫ്റ്റിയുടെ ചുമതലയിലുള്ള അസിം മിത്ര, സീനിയർ വൈസ് പ്രസിഡൻറ് രാകേഷ് ശ്രീവാസ്തവ എന്നിവർക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.