representative image    

മുംബൈ ആരേ കോളനിയെ വിറപ്പിച്ച പുലി കെണിയിൽ കുടുങ്ങി - വിഡിയോ

മുംബൈ: ദിവസങ്ങളായി നാടിനെ ഭീതിയിലാഴ്​ത്തിയ പുലി ഒടുവിൽ കെണിയിൽ കുടുങ്ങി. മുംബൈ നഗത്തിന്​ സമീപത്തെ ആരേ കോളനിയിലാണ്​ സംഭവം. ഏഴ്​ പേരെയാണ്​ ഇതുവരെ പുലി ആക്രമിച്ചത്​.

കഴിഞ്ഞിദവസം 55കാരിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഊന്നുവടിയുമായി നടക്കാനിറങ്ങിയ സ്​ത്രീയെ പതുങ്ങിയിരുന്ന പുലി പിന്നിൽനിന്ന്​ ആക്രമിക്കുകയായിരുന്നു. ആദ്യം പേടിച്ച ഇവർ, ആത്​മധൈര്യം വീണ്ടെുത്ത്​ വടികൊണ്ട്​ തിരിച്ചടിച്ചതോടെ പുലി രക്ഷപ്പെട്ടു.

തുടർന്ന്​ പ്രദേശത്ത്​ നാല്​ കെണികളാണ്​ സ്​ഥാപിച്ചിരുന്നത്​. ഇതിലൊന്നിലാണ്​ വെള്ളിയാഴ്ച പുലർച്ചെ പെൺപുലി കുടുങ്ങിയത്​. സ്​ത്രീയെ ആക്രമിച്ചതിന്‍റെ തലേന്ന്​ 19കാരനും ആക്രമണത്തിന്​ ഇരയായിരുന്നു.

പുലിയെ ചികിത്സക്കായി സമീപത്തെ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിലെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പുലിയുടെ ദേഹത്ത്​ ചെറിയ മുറിവുകളുണ്ട്​. ഇതിനെ വീണ്ടും വനത്തിലേക്ക്​ വിടുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

സഞ്​ജയ്​ ഗാന്ധി നാഷനൽ പാർക്കിനോട്​ ചേർന്നാണ്​ ഈ പ്രദേശം. പുള്ളിപ്പുലിയുടെ വായിൽ​ കഴിഞ്ഞദിവസം നാല്​ വയസ്സുകാരൻ അകപ്പെട്ടിരുന്നു. വീടിന്​ മുമ്പിൽ കളിക്കുകയായിരുന്ന ആയുഷ്​ എന്ന ബാലനെയാണ്​ പുലി ആക്രമിച്ചത്​. കുട്ടിയെ കടിച്ചെടുത്ത്​ 30 അടിയോളം വലിച്ചിഴച്ചു. ആയുഷിന്‍റെ അമ്മാവൻ ഒച്ചയുണ്ടാക്കി പുലിയുടെ പിന്നാലെ പാഞ്ഞതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. 

Tags:    
News Summary - Mumbai Array Colony trembling tiger trapped - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.