മുംബൈ/ലഖ്നോ: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിലും യു.പിയിലും ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം. മുംബൈ നഗരത്തിൽ പൊതു-സ്വകാര്യ ഇടങ്ങളിൽ ഹോളി ആഘോഷം നിരോധിച്ച് ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉത്തരവിറക്കി. യു.പിയിൽ മുൻകൂർ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങൾ നടത്തരുതെന്ന് നിർദേശമുണ്ട്.
10 വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് യു.പി സർക്കാർ അറിയിച്ചു. സർക്കാറിന്‍റെ അനുമതിയോടെ നടത്തുന്ന ആഘോഷങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കമെന്നും നിർദേശമുണ്ട്.
തിങ്കളാഴ്ച മുംബൈയിൽ 3262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 24,645 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം വ്യാപനമുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.