മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗ്സഥൻ സച്ചിൻ വാസെയെ എൻ.െഎ.എ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധ രാത്രിയാണ് അറസ്റ്റ്. സ്ഫോടക വസ്തുക്കളുമായി കാർ കൊണ്ടിട്ട സംഭവത്തിൽ സച്ചിെൻറ പങ്ക് വ്യക്തമായതാടെയാണ് അറസ്റ്റെന്ന് എൻ.െഎ.എ ഉദ്യോഗ്സ്ഥർ പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നീണ്ട 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ അംബാനിയുടെ വീടിനുസമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. എൻ.ഐ.എ ഇൻസ്പെക്ടർ ജനറൽ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം എൻ.ഐ.എ മുംബൈ ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തു നിറച്ച കാർ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിൻ വാസെയാണ്. പിന്നീടാണ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനും ശേഷം എൻ.െഎ.എക്കും കൈമാറുന്നത്.
വിവാദ സ്കോർപിയോയുടെ ഉടമ മൻസുഖ് ഹിരേെൻറ മരണത്തിൽ പ്രഥമദൃഷ്ട്യാ അസി. ഇൻസ്പെക്ടർ സച്ചിൻ വാസെക്ക് പങ്കുണ്ടെന്ന് മഹാരാഷ്ട്ര എ.ടി.എസ് കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് ഭയന്ന് സച്ചിൻ താണെ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് എ.ടി.എസ് ഇത് പറഞ്ഞത്. ചോദ്യംചെയ്യൽ അനിവാര്യമാണെന്നും അതിന് കസ്റ്റഡി ആവശ്യമാണെന്നും കോടതിയും വിലയിരുത്തി. തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
ഹിരേനെ സച്ചിൻ വാസെ കൊലപ്പെടുത്തിയതാണെന്നും കഴിഞ്ഞ 27 നും 28നും ഹിരേൻ സച്ചിനൊപ്പമായിരുന്നുവെന്നും വിവാദ സ്കോർപിയോ നവംബർ മുതൽ ഫെബ്രുവരി അഞ്ചുവരെ സച്ചിെൻറ കൈവശമായിരുന്നെന്നും ഹിരേെൻറ ഭാര്യ വിമല ആരോപിച്ചിരുന്നു.
ഇതിനിടെ, ലോകത്തോട് 'ഗുഡ്ബൈ' പറയാൻ സമയം അടുത്തുവരികയാണെന്നും 2004 ആവർത്തിക്കുകയാണെന്നും സഹപ്രവർത്തകർ കെണിയൊരുക്കുകയാണെന്നുമുള്ള സച്ചിെൻറ വാട്സ് ആപ്പ് സ്റ്റാറ്റസ് വൈറലായി. സ്ഫോടന കേസ് പ്രതി ഖ്വാജ യൂനുസ് കസ്റ്റഡി മരണ കേസിൽ 2004 സച്ചിൻ അറസ്റ്റിലും തുടർന്ന് സസ്പെൻഷനിലുമായിരുന്നു. കഴിഞ്ഞ ജൂണിലാണ് ജോലിയിൽ തിരിച്ചെടുത്തത്.
അംബാനിയുടെ വസതിയായ ആന്‍ലിയക്കു സമീപം കാർമിഷേൽ റോഡിൽ ഫെബ്രുവരി 25നാണ് സ്ഫോടക വസ്തു നിറച്ച കാർ നിർത്തിയിട്ട നിലയിൽ കണ്ടത്. അംബാനി കുടുംബത്തെയാണോ യഥാർഥത്തിൽ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. കാറിൽ 20 ജെലാറ്റിൻ സ്റ്റിക്കുകളും ഒരു ഭീഷണി കത്തുമായിരുന്നു ഉണ്ടായിരുന്നത്. മറ്റു സ്ഫോടക വസ്തുക്കളോ ടൈമറോ കണ്ടെത്തിയിരുന്നില്ല.
സ്കോർപിയോ കാറിന്‍റെ ഉടമ മൻസൂഖ് ഹിരൻ എന്ന 48 കാരൻ മാർച്ച് ആദ്യ വാരം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒരാഴ്ച മുമ്പ് തന്‍റെ വാഹനം മോഷണം പോയതായി മൻസൂഖ് പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.