ഗോവ- മുംബൈ വന്ദേഭാരത് ഫ്ലാഗ് ​ഓഫ് ചടങ്ങ് മാറ്റി

ന്യൂഡൽഹി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്.

ഫ്ലാ​ഗ് ഓഫ് ചടങ്ങിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, മന്ത്രി ഒഡീഷ ട്രെയിൻ അപകടസ്ഥലത്തേയ്‌ക്ക് പോയിരിക്കുകയാണ്.

മരണസംഖ്യ ഉയരുന്നു

ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മ​​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 280 ആയി ഉയർന്നതായി റിപ്പോർട്ട്. 1000ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മ​​ര​​ണ​സം​​ഖ്യ ഇനിയും ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത. പരിക്കേറ്റവരെ ബാ​​ല​​സോ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അടക്കം സർക്കാർ, സ്വകാര്യ ആ​ശു​പ​​ത്രികളി​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന കോ​​ച്ചു​​ക​​ൾ​​ക്ക​​ടി​​യി​​ൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും രം​​ഗ​​ത്തു​​ണ്ട്. പ്ര​​ദേ​​ശ​​ത്തെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ​​ക്കു​​ള്ള സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

വെള്ളിയാഴ്ച രാത്രി രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ബ​​ഹാ​​ന​​ഗ​ർ ബ​​സാ​​ർ സ്റ്റേ​​ഷ​​നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 12864-ാം ന​മ്പ​ർ യ​ശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​ക്സ്പ്ര​സാ​ണ് ആ​ദ്യം പാ​ളം തെ​റ്റി​യ​ത്. ഈ ​ട്രെ​യി​നിന്‍റെ കോ​ച്ചു​ക​ളി​ലേ​ക്ക് കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ ഷാ​​ലി​​മാ​​ർ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്ന് ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന 12841 ന​​മ്പ​​ർ കോ​​റ​​മാ​ണ്ഡ​​ൽ സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് എ​​ക്സ്പ്ര​​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​​റ​​മണ്ഡ​​ൽ എ​ക്സ്പ്ര​സിന്‍റെ കോ​ച്ചു​ക​ളും പാ​ളം തെ​റ്റി. ഈ ​കോ​ച്ചു​ക​ൾ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ച​ര​ക്ക് വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​​റ​​മാ​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ആ​ദ്യം പാ​ളം തെ​റ്റി​യെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക​മാ​യി പു​റ​ത്തു​വ​ന്ന വി​വ​രം.

Tags:    
News Summary - Mumbai-Goa Vande Bharat Express launch cancelled after Odisha train tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.