'കൂറുമാറിയ' കാമുകിയെ വെടിവെച്ചു​െകാന്ന്​ യുവാവ്​ ജീവനൊടുക്കി


ഏറെയായി സൗഹൃദത്തിലായിരുന്ന യുവതി മറ്റൊരാളുമായി വിവാഹത്തിന്​ ഒരുങ്ങിയതിൽ പ്രതിഷേധിച്ച്​ കാമുകൻ വെടിവെച്ചുകൊന്നു. ശേഷം സ്വയം വെടിവെച്ച്​ മരിക്കുകയും ചെയ്​തു.

മുംബൈയിൽ തിങ്കളാഴ്​ച രാത്രിയിലാണ്​​ സംഭവം. മലഡിലെ ഇജ്​മിമ സമുച്ചയത്തിൽ കാണ്ടിവേലി സ്വദേശിയായ കാമുകനെ കാണാൻ എത്തിയ നിധി മിശ്രയെന്ന യുവതിയെ 9.45 ഓടെ ഇരുവരും നടക്കുന്നതിനിടെ കൈയിൽ കരുതി​യ തോക്ക്​ ഉപയോഗിച്ച്​ വെടിവെച്ച്​ കൊല്ലുകയായിരുന്നു.

ഏറെയായി ഇരുവരും സൗഹൃദത്തിലായിരുന്നുവെങ്കിലും അടുത്തിടെ നിധി മിശ്ര മറ്റൊരാളുമായ വിവാഹ നിശ്​ചയം കഴിഞ്ഞിരുന്നു. ഇതാകാം ക്രൂരതക്ക്​ കാരണ​െമന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. വെടിയേറ്റുവീണ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സ്​ഥിരീകരിച്ചിരുന്നു.

മരണ കാരണം മാത്രമല്ല, കാമുകനായ രാഹുൽ യാദവ്​ എങ്ങനെ തോക്ക്​ സംഘടിപ്പിച്ചുവെന്നും പൊലീസ്​ അന്വേഷിച്ചുവരികയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.