മുംബൈ പൊലീസ്​ നിയവിരുദ്ധമായി പെരുമാറി; ബിഹാറി​േൻറത്​ ശരിയായ നടപടിയെന്ന്​ തെളിഞ്ഞു - ബിഹാർ ഡി.ജി.പി

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണത്തിൽ ബിഹാർ പൊലീസ് കൈകൊണ്ട നടപടികൾ ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്​ത്​ ഡി.ജി.പി ഗുപ്​തേശ്വർ പാണ്ഡെ. സുശാന്ത്​ സിങ് കേസിൽ ​ മുംബൈ പൊലീസ്​ നിയവിരുദ്ധമായാണ്​ പെരുമാറിയതെന്നും പാണ്ഡെ പ്രതികരി

നീതി പുലരാൻ ബിഹാർ പൊലീസ്​ സ്വീകരിച്ച നടപടികൾ സുപ്രീംകോടതി ശരിവെച്ചതിൽ സന്തോഷമുണ്ട്​. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഉത്തരവാണ്​ സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന​ും ഡി.ജി.പി പറഞ്ഞു.

സുശാന്ത് സിങ്ങിൻെറ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാർ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി ശരിയാണെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെടാൻ ബിഹാറിന്​ അർഹതയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാട്​നയിൽ രജിസ്​റ്റർ ചെയ്​ത കേസ്​ മുംബൈയിലേക്ക്​ മാറ്റണമെന്ന റിയ ചക്രവർത്തിയുടെ ഹരജി തള്ളിയ കോടതി സി.ബി.ഐ അന്വേഷണം ശരിവെച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.