മുംബൈ: 24 ലക്ഷം രൂപയോളം വില വരുന്ന 2000 രൂപയുടെ വ്യാജ കറൻസികളുമായി ഒരാൾ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദു ബൈയിൽ നിന്ന് വന്ന ജാവേദ് ഷെയ്ഖ്(36) എന്ന യാത്രക്കാരനാണ് പൊലീസിൻെറ പിടിയിലായത്. ഇയാൾ കൽവ സ്വദേശിയാണ്.
ഒൻപത് സുരക്ഷാ സവിശേഷതകളിൽ ഏഴെണ്ണവും ഉൾക്കൊള്ളുന്ന നോട്ടുകളാണ് പിടിച്ചെടുത്തത്. പാകിസ്താനിൽ പ്രിൻറ് ച െയ്ത നോട്ടുകളാണിതെന്ന് ജാവേദ് ഷെയ്ഖ് വെളിപ്പെടുത്തി. സാധാരണക്കാരന് ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് തിരിച്ചറിയാത്ത വിധത്തിലായിരുന്നു നോട്ടിൻെറ പ്രിൻറിങ്. സുരക്ഷാ പരിശോധനക്ക് ശേഷം വിമാനത്താവളത്തിന് പുറത്ത് ബസ് കാത്തു നിൽക്കുമ്പോഴാണ് ഷെയ്ഖ് പൊലീസിൻെറ പിടിയിലാവുന്നത്.
ജാവേദ് ഷെയ്ഖ് ബാഗിനകത്ത് ഒളിപ്പിച്ചുവെച്ച േനാട്ടുകളാണ് പിടിച്ചെടുത്തത്. ഇത് സ്കാനിങ് യന്ത്രത്തിൽ പതിഞ്ഞിരുന്നില്ല. ബാഗിൻെറ പുറം ഭാഗത്തിനും ഉള്ളിലായി തുന്നിച്ചേർത്ത ലൈനറിനും ഇടയിലായി വിതറിയിട്ട നിലയിലായിരുന്നു നോട്ടുകെട്ടുകൾ.
താൻ അഞ്ച് ദിവസംമുമ്പാണ് ദുബൈയിൽ എത്തിയതെന്ന് ജാവേദ് ഷെയ്ഖ് ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ജോയിൻറ് പൊലീസ് കമീഷണർ(ക്രൈം) സന്തോഷ് റാസ്തൊഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.