ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമി അഹങ്കാരിയാണെന്നും സുപ്രീംകോടതി നല്കിയ സംരക്ഷണത്തെ നിന്ദിച്ച് അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണെന്നും മുംബൈ പൊലീസ് സുപ്രീംകോടതിയില്‍. അഹങ്കാരത്തില്‍ ചാലിച്ച അര്‍ണബിെൻറ സ്വഭാവം അന്വേഷണമേഖലയിലേക്ക് അതിക്രമിച്ചുകയറുന്നതാണെന്നും മുംബൈ ഡെപ്യൂട്ടി കമീഷണര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി സമ്മര്‍ദത്തിലാക്കി അന്വേഷണം അട്ടിമറിക്കുകയാണെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അര്‍ണബിന് നിര്‍ദേശം നല്‍ണമെന്നും മുംബൈ പൊലീസ് ആവശ്യപ്പെട്ടു.
അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്തശേഷം തെൻറ പ്രൈംടൈം ഷോ ‘റിപബ്ലിക് ഭാരതി’ലൂടെ മുംബൈ പൊലീസ് പക്ഷപാതപരമാണെന്ന് ആരോപിച്ചു. തെൻറ റിപ്പോര്‍ട്ടര്‍മാരെയും കാമറാമാന്മാരെയും പൊലീസ് സ്റ്റേഷനകത്തേക്ക് വിളിക്കുകയും പൊലീസുകാരോട് ചില കാര്യങ്ങള്‍ ചെയ്യാന്‍ കല്പിക്കുകയും ചെയ്തു.
മുംബൈ പൊലീസ് കമീഷണർക്കെതിരെ നിരവധി പ്രസ്താവനകളും നടത്തി. ഇന്ത്യ ബുള്‍സ് അഴിമതിയില്‍ കമീഷണര്‍ക്ക് പങ്കുണ്ടെന്നും താനത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ‘പൂച്താ ഹെ ഭാരത്’ ഷോയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് ഇതിലൂടെ നോക്കുന്നത്. അന്വേഷണം തടസ്സപ്പെടുത്തുന്ന പ്രവൃത്തികളില്‍നിന്ന് അര്‍ണബിനെ തടയണമെന്ന് ഡെപ്യൂട്ടി കമീഷണര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.