മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 20ലേറെ മരണം സംഭവിച്ചതായി ദേശീയ മാധ്യമങ്ങൾ. നിരവധി പേരെ കാണാതായി. മുംബൈയിലെ ചേംബൂര, വിക്രോളി പാർക് ഭാഗങ്ങളിലാണ് പുലർച്ചെ സമയത്ത് മണിക്കൂറുകൾ നിർത്താതെ പെയ്ത മഴയിൽ മണ്ണിടിച്ചിലുണ്ടായത്. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്. 15 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വൈകീട്ട് ആറുമണിക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
മുംബൈ നഗരത്തിൽ ഇന്നലെ രാത്രി എട്ടുമണിക്കും രണ്ടുമണിക്കും ഇടയിൽ 156.94 സെന്‍റിമീറ്റർ റെക്കോർഡ് മഴയാണ് ഉണ്ടായത്. ചുനഭത്തി, സിയോൺ, ദാദർ, ഗാന്ധി മാർകറ്റ്, ചേംബൂർ, കുർള എൽ.ബി.എസ് റോഡ് എന്നിവിടങ്ങളിൽ പ്രളയം രൂക്ഷമായി തുടരുകയാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും റോഡ് ഗതാഗതം മുടങ്ങി. ബോറിവലിയിൽ പ്രളയപ്പാച്ചിലിൽ വാഹനങ്ങൾ ഒലിച്ചുപോയി. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.
വരുന്ന അഞ്ചുദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച മഴയാണ് നഗരത്തെ വെള്ളത്തിൽ മുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.