മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ രണ്ടാംഘട്ട വിചാരണ പ്രത്യേക ടാഡ കോടതിയിൽ വെള്ളിയാഴ്ച ആരംഭിക്കും. അധോലോക നായകൻ അബു സലിം ഉൾപ്പെടെ ഏഴു പേരാണ് കേസിെല പ്രതികൾ. 1993 മാർച്ച് 12ന് മുംബൈ നഗരത്തിലെ വിവിധയിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെട്ടു. 713 പേർക്ക് സാരമായി പരിക്കേൽക്കുകയും 27 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി.
2007ൽ കേസിലെ ആദ്യഘട്ട വിചാരണ അവസാനിച്ചപ്പോൾ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടു. രണ്ടാംഘട്ടത്തിൽ അബു സലീമിന് പുറമെ മുസ്തഫ ഡോസ, കരീമുല്ല ഖാൻ, ഫിറോസ് അബ്ദുൽ റാഷിദ് ഖാൻ, റിയാസ് സിദ്ദീഖി, താഹിർ മർച്ചൻറ്, അബ്ദുൽ ഖയ്യൂം എന്നിവരാണ് വിചാരണ നേരിടുന്നത്.
ആദ്യഘട്ട വിചാരണയുടെ അവസാന സമയത്ത് പിടിയിലായതിനെ തുടർന്നാണ് ഇൗ ഏഴു പേരെ പ്രത്യേകം വിചാരണ ചെയ്യാൻ കോടതി തീരുമാനിച്ചത്്. ഇതിൽ ഗുജ്റാത്തിൽനിന്ന് മുംബൈയിലേക്ക് ആയുധങ്ങളും സ്േഫാടകവസ്തുക്കളും കൊണ്ടുവന്നുവെന്ന കുറ്റത്തിനാണ് അബു സലിം പിടിയിലാവുന്നത്. ഹിന്ദി സിനിമാതാരം സഞ്ജയ് ദത്തിന് എ.കെ.47 അടക്കമുള്ള ആയുധങ്ങൾ കൈമാറിയെന്ന കേസിലും അബു സലിം പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.