മുംബൈ: മുംബൈ ചേരികളിലെ 57 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചതായി സാംപ്ൾ സർവേ ഫലം. മറ്റു ഭാഗങ്ങളിലെ 16 ശതമാനത്തിനും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ കണ്ടെത്തി. ജൂലൈ ആദ്യ പകുതിയിൽ ജനങ്ങളിൽ നിന്ന് രക്ത സാംപ്ൾ ശേഖരിച്ച് നടത്തിയ ആൻറിബോഡി പരിശോധനയിലാണ് കണ്ടെത്തൽ. 1.2 കോടി ആളുകളുള്ള മുംബൈയിൽ ഇതുവരെ 1.1 ലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചത് മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. യഥാർഥ കണക്ക് ഇതിനുമെത്രയോ മുകളിലാകുമെന്ന് തെളിയിക്കുന്നതാണ് സർവേയിൽ പുറത്തുവന്ന കണക്കുകൾ. ലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കാതെ, നിരവധി പേർക്ക് കോവിഡ് ബാധിച്ച ശേഷം പിന്നീട് ഭേദമാകുന്നുണ്ടെന്നും സർവേ ഫലം തെളിയിക്കുന്നു.
കോവിഡിനെതിരായ ആൻറിബോഡി സാന്നിധ്യം രക്തത്തിലുണ്ടോയെന്നാണ് പരിശോധിച്ചത്. കോവിഡ് ബാധിച്ചവരിൽ മാത്രമാണ് ആൻറിബോഡി സാന്നിധ്യം ഉണ്ടാകുക. ഔേദ്യാഗിക കണക്കുകൾക്ക് പുറത്തുള്ള വലിയ വിഭാഗം ആളുകളിൽ ഇതിനകം കോവിഡ് ബാധിച്ച് ഭേദമായതായി തെളിയിക്കുന്നതാണ് സർവേ ഫലം. കോവിഡിെനതിരായ പ്രതിരോധ ശേഷി ജനങ്ങൾ സ്വയം ആർജിക്കുന്നുണ്ടെന്നു കൂടി വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. സ്ത്രീകളിൽ ആൻറിബോഡി സാന്നിധ്യം കൂടുതലാണെന്നും സർവേയിൽ കണ്ടെത്തി.
മുംബൈയിൽ കോവിഡ് ബാധിച്ച് ഇതിനകം 6184 ആളുകൾ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 1,10,846 ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
കോവിഡ് ബാധിച്ച ഏറെ ആളുകളും ലക്ഷണങ്ങളില്ലാത്തവരാണെന്നും ആകെ രോഗം ബാധിച്ചവരിൽ 0.05 ശതമാനം മുതൽ 0.1 ശതമാനം വരെ മാത്രമാണ് മരിക്കുന്നതെന്നുമാണ് സർവേ ഫലത്തിലെ മറ്റൊരു കണ്ടെത്തൽ.
നിതി ആയോഗ്, ഗ്രേയ്റ്റർ മുംബൈ മുൻസിപ്പൽ കോർപറഷേൻ, റ്റാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസേർച്ച് എന്നിവ ചേർന്നാണ് പഠനം നടത്തിയത്.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടത്തിയ പഠനത്തിലും യഥാർഥ കോവിഡ് രോഗികളുടെ കണക്ക് ഔദ്യേഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന് തെളിഞ്ഞിരുന്നു. 23.48 ശതമാനം ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നായിരുന്നു ഡൽഹിയിൽ നടത്തിയ പഠനം കെണ്ടത്തിയത്. ഏറെപേരിലും രോഗബാധ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും എന്നാൽ, അവരൊക്കെയും േരാഗവാഹകരാകുന്നുണ്ടെന്നും ഈ പഠനങ്ങളൊക്കെയും തെളിയിക്കുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.