മുംബൈ: മഹാരാഷ്ട്രയിലെ താണെ ജില്ലയിലെ മുംബ്രയിലുള്ള സിംബയോസിസ് സ്കൂളില്‍ ബുര്‍ഖ നിരോധിച്ചു. വിദ്യാര്‍ഥിനികളും അവരുമായി ബന്ധപ്പെട്ട് സ്കൂളിലെത്തുന്ന ബന്ധുക്കളും ബുര്‍ഖ ധരിക്കരുതെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചര്‍ച്ചയായി. സുരക്ഷകാരണങ്ങള്‍ നിരത്തിയാണ് നടപടി. സ്കൂളില്‍ വന്നുപോകുന്നവരുടെ മുഖം സി.സി.ടി.വി കാമറയില്‍ പതിയേണ്ടതുണ്ടെന്ന് ട്രസ്റ്റ് അംഗം കമല്‍രാജ് ദേവ് പറഞ്ഞു.
മുഖം മറയ്ക്കുന്നതിനാല്‍ പുറത്തുപോകുന്നതും കുട്ടികളെ തിരക്കിവരുന്നതും ആരൊക്കെയെന്ന് വ്യക്തമാകുന്നില്ല. ഈയിടെ ബുര്‍ഖ ധരിച്ച രണ്ടു സ്ത്രീകള്‍ രണ്ടു കുട്ടികളെ നേരത്തേ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നു. വന്നവരെ തിരിച്ചറിയാന്‍ കുട്ടികളുടെ ക്ലാസ് ടീച്ചറെ വിളിച്ചതോടെ സ്ത്രീകള്‍ ഓടിപ്പോകുകയായിരുന്നു. മതവിഷയങ്ങളില്‍ കൈകടത്തുകയല്ല; സുരക്ഷ മാത്രമാണ് വിഷയം -കമല്‍രാജ് ദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.