വാല​ൈന്റൻസ് സമ്മാനം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; 51കാരിക്ക് നഷ്ടമായത് 3.68 ലക്ഷം രൂപ

മുംബൈ: വാല​​ൈന്റൻ ദിനത്തിൽ സമ്മാനം നൽകാമെന്ന് പറഞ്ഞ് 51 കാരിയിൽ നിന്ന് 3.68 ലക്ഷം രൂപ തട്ടി. ഖാർ സ്വദേശിയായ 51 കാരിക്കാണ് പണം നഷ്ടമായത്. സമൂഹമാധ്യമങ്ങളിൽ പരിചയപ്പെട്ടയാളാണ് സ്ത്രീയിൽ നിന്ന് പണം തട്ടിയത്.

അലെക്സ്​ ലോറൻസ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിനു പിന്നാലെ തന്നെ ഇയാൾ സ്ത്രീയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. കപ്പലിലെ ഓഫീസറാണെന്നാണ് സ്ത്രീയോട് പറഞ്ഞത്. പണം ആവശ്യപ്പെടുന്നത് ഭീഷണി സ്വരത്തിലായതോടെയാണ് സ്ത്രീ ചതിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഫെബ്രുവരി മൂന്നിനാണ് സ്ത്രീക്ക് ഇൻസ്റ്റഗ്രാമിൽ അജ്ഞാതനായ പ്രതിയുടെ പ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. റിക്വസ്റ്റ് സ്വീകരിച്ച സ്ത്രീ പിന്നീട് ഇയാളുമായി ചാറ്റ് ചെയ്യുകയും പ്രതിയുടെ ആവശ്യപ്രകാരം ഇവർ ഫോൺ നമ്പർ കൈമാറുകയുമായിരുന്നു.

ഷിപ്പിലെ ഓഫീസറാണെന്നും ഇറ്റലിയിൽ ജിം നടത്തുന്നുണ്ടെന്നും ഫ്രണ്ട് സ്ത്രീയോട് പറഞ്ഞു. അവർ തമ്മിലടുത്തതോടെ സ്ത്രീയോട് സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയും ഇവർ അയച്ചു നൽകുകയും ചെയ്തു.

ഫെബ്രുവരി എട്ടിന് പ്രതി ഇവരോട് വാല​​ൈന്റൻസ് ഡേ സമ്മാനം നൽകുമെന്ന് അറിയിക്കുകയും അതിന് അവരുടെ വിലാസം അയച്ചു നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. 750 രൂപ കൊറിയർ കമ്പനിക്ക് നൽകണ​മെന്നും പണം കവറിലാക്കി പാർസലിനുള്ളിലുണ്ടാകുമെന്നും ഇയാൾ അറിയിച്ചു.

ഫെബ്രുവരി 10ന് സ്ത്രീക്ക് ഒരു ഫോൺ കോൾ ലഭിച്ചു. അവർക്ക് ഒരു പാർസൽ വന്നിട്ടുണ്ടെന്നും പരിധിയിലേറെ ഭാരമുള്ളതിനാൽ 72,000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ അത് അടച്ചു. പിന്നീട് പാർസലിൽ യൂറോപ്യൻ കറൻസി കണ്ടുവെന്നും കള്ളപ്പണ പ്രശ്നം ബാധിക്കാതിരിക്കാർ 2,65,000 രൂപ അടക്കണമെന്നും കൊറിയർ കമ്പനി ആവശ്യപ്പെട്ടു. സ്ത്രീ അതും അടച്ചു. എന്നാൽ വീണ്ടും 98,000 രൂപ അടക്കാൻ കൊറിയർ കമ്പനി ആവശ്യപ്പെട്ടപ്പോൾ സ്ത്രീക്ക് സംശയമായി.

തുടർന്ന് അവർ ലോറൻസ് എന്ന സുഹൃത്തിനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പണമടച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ വൈറലാക്കുമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തി. ഇതോടെയാണ് താൻ പറ്റിക്കപ്പെടുകയായിരുന്നെന്ന് സ്ത്രീ മനസിലാക്കിയത്. തുടർന്ന് സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - Mumbai woman defrauded of ₹3.7 lakh by 'Valentine'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.