ലഖ്നോ: യു.പിയിൽ 2022ലെ തെരഞ്ഞെടുപ്പിൽ വീണ്ടും യോഗി ആദി്ത്യനാഥ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ താൻ യു.പി വിടുമെന്ന് ഉർദു കവി മുനവ്വർ റാണ. ആദിത്യനാഥ് ജയിക്കുന്ന പക്ഷം അത് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയെ കൊണ്ടു മാത്രമാണെന്നും ബി.ജെ.പിയും ഉവൈസിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 'ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുവരും നടത്തുന്നത് നിഴൽ യുദ്ധമാണ്. വോട്ടർമാർക്കിടയിൽ ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. അങ്ങനെ സംഭവിക്കുേമ്പാൾ വോട്ട് ഏറെയും ബി.ജെ.പിക്ക് പോകും. ഉവൈസിയുടെ വലയിൽ യു.പിയിലെ മുസ്ലിംകൾ വീണുപോയാൽ ആർക്കും ആദിത്യനാഥിനെ തടയാനാകില്ല''- കവി കൂട്ടിച്ചേർത്തു.
'മുസ്ലിം യുവാക്കൾക്കെതിരെ തെറ്റായ ഭീകരവാദ കേസുകൾ ചുമത്തി അൽഖാഇദയുമായി ബന്ധിപ്പിക്കുന്ന രീതി പരിഗണിച്ചാൽ നാളെ തന്നെയും ഭീകര വിരുദ്ധ സ്ക്വാഡ് കൊണ്ടുപോയി ഭീകരനാക്കുമെന്ന് ഭയക്കുകയാണ്. ഞാനും കവി സദസ്സുകളിൽ പെങ്കടുക്കാൻ പാകിസ്താനിൽ പോകാറുള്ളതാണ്''- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.