ഉന്നാവ്/റായ്ബറേലി: ഉത്തർപ്രദേശിലെ ഉന്നാവ് ലൈംഗിക പീഡന കേസിലെ ഇരക്കും അഭിഭാഷ കനും ഗുരുതര പരിക്കേൽക്കാനിടയാക്കിയ വാഹന അപകടവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എക ്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ലൈംഗിക പീഡനകേസിൽ പ്രതിയായ എം.എൽ.എ കുൽ ദീപ് സിങ് സെങ്കാറും സഹോദരനും ഉൾപ്പെടെ 10 പേർക്കെതിരെയാണ് കൊലപാതകം, വധശ്രമം, ഗൂ ഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി റായ്ബറേലി പൊലീസ് കേസെടുത്തത്. ഇവരെ കൂടാതെ പേര റിയാത്ത 20 പേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപകടം ഗൂഢാലോചനയാ ണെന്ന് കുടുംബം ആരോപണമുന്നയിക്കുകയും പാർലമെൻറിലും പുറത്തും ശക്തമായ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ പെൺകുട്ടിയുടെ പിതാവിെൻറ സഹോദരിയും മാതാവിെൻറ സഹോദരിയും മരിച്ചിരുന്നു.
റായ്ബറേലി ജയിലിലുള്ള അമ്മാവനെ കാണാൻ പോവുകയായിരുന്ന പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ 19കാരിയായ പെൺകുട്ടിയും അഭിഭാഷകനും ലഖ്നോവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കും മറ്റും സാരമായി പരിക്കേറ്റ ഇരുവരും വെൻറിലേറ്ററിലാണ്.
ജയിലിലുള്ള അമ്മാവെൻറ പരാതിയിലാണ് എം.എൽ.എക്കും സഹോദരൻ മനോജ് സിങ് സെങ്കാർ തുടങ്ങിയവർക്കുമെതിരെ കേസെടുത്തത്. ബി.ജെ.പി എം.എൽ.എയും കൂട്ടാളികളുമാണ് കൊലപ്പെടുത്താൻ അപകടമുണ്ടാക്കിയതെന്ന് തനിക്ക് ഉറപ്പാണെന്ന് പെൺകുട്ടിയുടെ അമ്മാവൻ പരാതിയിൽ പറഞ്ഞിരുന്നു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിയും പെൺകുട്ടിയുടെ അമ്മാവൻ നൽകിയതായി, ഇദ്ദേഹത്തെ ജയിലിൽ സന്ദർശിച്ച ജില്ലാ മജിസ്ട്രേറ്റ് നേഹ ശർമ അറിയിച്ചു.
ബലാത്സംഗ കേസിൽ 2018 ഏപ്രിൽ 13ന് അറസ്റ്റിലായ കുൽദീപ് സിങ് സെങ്കാർ എം.എൽ.എ ജയിലിലാണ്. അതേസമയം, അപകടമുണ്ടാക്കിയ ട്രക്കിെൻറ നമ്പർ കറുത്ത പെയിൻറടിച്ച് മായ്ക്കാൻ ശ്രമമുണ്ടായി. എന്നാൽ, നമ്പർ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറെ അറസ്റ്റ്ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെയും കുടുംബത്തിെൻറയും സുരക്ഷക്കായി 24 മണിക്കൂറും രണ്ടു വനിതകൾ ഉൾപ്പെടെ മൂന്നു പൊലീസുകാരെ നിയോഗിച്ചിരുന്നുവെന്നും എന്നാൽ, അപകടസമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഉന്നാവ് പൊലീസ് സൂപ്രണ്ട് എം.പി. വർമ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിങ് അറിയിച്ചു. 2017 ജൂൺ നാലിന് ജോലി അഭ്യർഥിച്ച് എം.എൽ.എയുടെ വീട്ടിലെത്തിയ 17 വയസ്സുള്ള പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. നീതി നിഷേധിച്ചതിനെ തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക്കു മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് രാജ്യവ്യാപക പ്രതിേഷധത്തിന് ഇടയാക്കിയിരുന്നു. ആയുധം കൈവശംവെച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു. എം.എൽ.എയുടെ സഹായികൾ ഇവരുടെ പിതാവിനെ മർദിച്ചതായും ആേരാപണമുയർന്നു. ദിവസങ്ങൾക്കുശേഷം പിതാവ് ജയിലിൽ കുഴഞ്ഞു വീണു മരിച്ചു.
'ഇത് അപകടമല്ല; കുടുംബത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന'
അപകടം ഗൂഢാലോചനയാണെന്ന് ഉന്നാവ് ലൈംഗിക പീഡന കേസിലെ ഇരയുടെ അമ്മ. തങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. കേസിലെ പ്രതിയുടെ മകനായ ഷാഹി സിങ്ങും മറ്റൊരു യുവാവും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.