ഭൻഗോർ (പശ്ചിമ ബംഗാൾ): പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ അനുയായി കൊല്ലപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറബുൽ ഇസ്ലാമിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യമന്ത്രി മമത ബാനർജിയുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മുൻ എം.എൽ.എയും ജില്ല നേതാവുമായ അറബുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ബരൂയ്പുർ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ മേയ് 22 വരെയാണ് റിമാൻഡ് ചെയ്തത്. സൗത്ത് 24 പർഗാന ജില്ലയിൽ സ്വതന്ത്ര സ്ഥാനാർഥിക്കു വേണ്ടി നടത്തിയ പ്രകടനത്തിനിടെയാണ് കഴിഞ്ഞ ദിവസം ഹാഫിസുൽ മുല്ല എന്ന 25കാരൻ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ തൃണമൂൽ നേതാവിെൻറ മകനെയും സഹോദരനെയും തിരയുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.