കെ.എം ഷാജിക്കെതിരായ വധഭീഷണി: പ്രതി തേജസ്​​ മുൻകൂർ ജാമ്യാപേക്ഷ നൽകി

കണ്ണൂർ: കെ എം ഷാജി എം.എൽ.എക്കെതിരായ വധഭീഷണി കേസിൽ പ്രതിയായ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി തേജസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശേരി സെഷൻസ്​ കോടതിയിലാണ്​ തേജസ്​ ഹരജി നൽകിയത്​.

തന്നെ വധിക്കാൻ മുംബൈ അധോലോകത്തിലുള്ള ചിലർക്ക് 25 ലക്ഷത്തിന്​ ക്വട്ടേഷൻ നൽകിയെന്നാണ്​ എം.എൽ.എയുടെ പരാതി. ക്വ​ട്ടേഷൻ നൽകാൻ ഇയാൾ ഫോണിൽ ബന്ധപ്പെട്ടതി​െൻറ ശബ്​ദരേഖ ഉൾപ്പെടുത്തി കെ.എം ഷാജി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇമെയിലിലാണ് തനിക്കെതിരെ ക്വ​ട്ടേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ശബ്​ദരേഖ അയച്ചുകിട്ടിയതെന്നും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തി​െൻറ ഭാഗമായാണ്​ ഇത്​ ചോർന്നതെന്ന്​ കരുതുന്നതായും ഷാജി പരാതിയിൽ സൂചിച്ചിരുന്നു.

പ്രതി തേജസ്​ നിലവിൽ ഒളിവിലാണ്​. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്​ ഓഫാണ്​. പത്തു വർഷത്തോളമായി ഗൾഫിൽ ജോലിചെയ്യുകയായിരുന്ന തേജസ്​ രണ്ട​ുമാസം മുമ്പാണ്​ നാട്ടിലെത്തിയത്​. എം.എൽ.എയുടെ പരാതിയിൽ കേസെടുത്തതോടെ

മുംബൈ ബന്ധങ്ങളുള്ള തേജസ്​ അവിടേക്ക്​ കടന്നിട്ടുണ്ടാകുമെന്നാണ്​ സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.