കാൺപുർ: ഉത്തർപ്രദേശിൽ തൊപ്പി ധരിച്ച മുസ്ലിം കൗമാരക്കാരന് മർദനം. കാൺപുരിലെ ബർറക്കടുത്ത കിദ്വായ് നഗറിൽ പള്ളിയിൽനിന്ന് നമസ്കരിച്ച് മടങ്ങുകയായിരുന്ന 16കാരനായ മുഹമ്മദ് താജിനെയാണ് ബൈക്കിലെത്തിയ നാലുപേർ തടഞ്ഞുനിർത്തി മർദിച്ചത്. തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത ഇവർ ജയ് ശ്രീറാം വിളിക്കാനും ആവശ്യപ്പെട്ടു. ഇതിന് തയാറാവാതിരുന്നതോടെ തൊപ്പി ബലംപ്രയോഗിച്ച് മാറ്റുകയും മർദിക്കുകയുമായിരുന്നു.
പ്രദേശത്ത് തൊപ്പി ധരിക്കാൻ അനുവാദമില്ലെന്നും ഇവർ പറയുന്നുണ്ടായിരുന്നു. അടുത്തുണ്ടായിരുന്ന കടക്കാരോട് കരഞ്ഞഭ്യർഥിച്ചെങ്കിലും സഹായിച്ചില്ലെന്നും പിന്നീട് അതുവഴി വന്ന ചിലരാണ് മർദനത്തിൽനിന്ന് രക്ഷിച്ചതെന്നും താജ് പറഞ്ഞു. ഇതിനിടെ ആക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ആക്രമികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും ബർറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സതീഷ് കുമാർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.