ഡൽഹിയിൽ മുസ്‌ലിം ലീഗ് എം.പിമാർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽനിന്ന്
ന്യൂഡൽഹി: ആഘോഷങ്ങൾ വൈര്യം പ്രകടിപ്പിക്കാനും തന്റേതല്ലാത്ത മത വിഭാഗത്തെ ഭയപ്പെടുത്താനുമുള്ള വേദികളാക്കുന്ന വർത്തമാന ഇന്ത്യക്ക് നൽകാവുന്ന ഏറ്റവും മികച്ച സന്ദേശമായി ഡൽഹിയിൽ മുസ്‌ലിം ലീഗ് എം.പിമാർ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാറിയെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യയുടെ പ്രതിരൂപമായി, വ്യത്യസ്ത ആശയധാരയിലുള്ളവരും മത വിഭാഗങ്ങളിൽപെട്ടവരും സമ്മേളിച്ച വിരുന്ന് ഏറെ ഹൃദ്യമായിരുന്നുവെന്നും അദ്ദേഹം ഇഫ്താർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.
ഭരണ പ്രതിപക്ഷ ഭേദമന്യേ മുൻ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു പാർലമെന്റിനടുത്തുള്ള ഹോട്ടൽ ലെ മെറിഡിയനിൽ സംഘടിപ്പിച്ച ഇഫ്താർ. ഒരു പതിറ്റാണ്ടായി രാഷ്ട്രീയ ഇഫ്താറുകൾ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവർ സംയുക്തമായാണ് ചടങ്ങിന് ആതിഥ്യമരുളിയത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഫലസ്തീൻ, ഇറാഖ്, ഈജിപ്ത്,മൊറോക്കോ, തുർക്കി, അറബ് ലീഗ് എന്നിവയുടെ അംബാഡർമാർ അടക്കം വൻ നേതൃനിരയാണ് ഇഫ്താറിൽ പങ്കെടുക്കാനെത്തിയത്.
സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് സുപ്രിയ സുലെ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, ടി.ആർ ബാലു, എ.രാജ, കല്യാൺ ബാനർജി, മഹുവ മൊയ്ത്ര, എം.ഡി.എം.കെ നേതാവ് വൈക്കോ, വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖർ, തൃണമൂൽ രാജ്യസഭാ ഉപനേതാവ് നദീമുൽഹഖ്, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകുൽ വാസ്നിക്, പ്രമോദ് തിവാരി, ദിഗ്‍വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂർത്തി, ജയ ബച്ചൻ, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‍വി, എം.കെ അബ്ദുല്ല, ഇംറാൻ മസൂദ്, സയ്യിദ് നസീർ ഹുസൈൻ, സംഭൽ എം.പി സിയാഉർറഹ്മാൻ ബർഖ്, കൈരാന എം.പി ഇഖ്റ ഹസൻ, ഇംറാൻ മസൂദ്, നീരജ് ഡാങ്കെ, കേരളത്തിൽ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, കെ. രാധാകൃഷ്ണൻ, സുരേഷ് ഉണ്ണിത്താൻ, ആന്റോ ആന്റണി, ശശി തരൂർ, ജോൺ ബ്രിട്ടാസ്, ഷാഫി പറമ്പിൽ, ഡോ. ശിവദാസൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ശശി തരൂർ, എം.കെ രാഘവൻ, രാജ്യസഭാ എം.പിമാരായ ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, എ. സന്തോഷ് കുമാർ, പി.പി സുനീർ, മുസ്‍ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീൻ, സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ ബഷീർ എം.എൽ.എ തുടങ്ങി നേതാക്കളും ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‍ലിം ലീഗ് സംസ്ഥാന നേതാക്കളുമായി 300ലേറെ പ്രമുഖർ പങ്കെടുത്തു.
ഡൽഹിയിൽ മുസ്‌ലിം ലീഗ് എം.പിമാർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ഇന്ത്യയുടെ പ്രതിരൂപമായി, വ്യത്യസ്ത ആശയധാരയിലുള്ളവരും മത വിഭാഗങ്ങളിൽപെട്ടവരും സമ്മേളിച്ച വിരുന്ന് ഏറെ ഹൃദ്യമായിരുന്നു.
ആഘോഷങ്ങൾ വൈര്യം പ്രകടിപ്പിക്കാനും, തന്റേതല്ലാത്ത മത വിഭാഗത്തെ ഭയപ്പെടുത്താനുമുള്ള വേദികളാക്കുന്ന വർത്തമാന ഇന്ത്യക്ക് നൽകാവുന്ന ഏറ്റവും മികച്ച സന്ദേശമായി വിരുന്ന് മാറി.
സംഭാലും നാഗ്പൂരുമല്ല നമ്മുടെ മാതൃകകൾ. നമ്മുടെ മാതൃകകൾ ഇത്തരം സ്നേഹത്തിന്റെ വിരുന്നുകളാണ്.
The Iftar party hosted by IUML MPs was a meaningful and positive event, highlighting India’s rich diversity and unity. Celebrations like these, where people from different religious backgrounds come together, send a powerful message of harmony and peace. It’s unfortunate that some individuals attempt to divide communities, but gatherings like this one showcase the true spirit of India—where respect, understanding, and unity are celebrated above all. Such events can indeed serve as an inspiring model for others to follow, promoting coexistence and inclusivity.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.