ന്യൂഡൽഹി: മോദിസർക്കാർ ന്യൂനപക്ഷ വിരുദ്ധ ഹിന്ദുത്വ അജണ്ട ശക്തമായി മുന്നോട്ടുനീ ക്കുേമ്പാൾ കോൺഗ്രസ് ദുർബല പ്രതിരോധവുമായി ആടിക്കളിക്കുന്നതിൽ അതൃപ്തി അറിയ ിച്ച് മുസ്ലിംലീഗ് നേതാക്കൾ സോണിയ ഗാന്ധിക്കു മുന്നിൽ. തീവ്രഹിന്ദുത്വം മുറുകുേമ്പ ാൾ മൃദുഹിന്ദുത്വ നിലപാട് പ്രകടിപ്പിക്കുക വഴി ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ കൈവിടു ന്ന സമീപനം കോൺഗ്രസ് സ്വീകരിക്കുന്നുവെന്ന് സംശയിക്കുന്നതായി അവർ സോണിയയെ ധരി പ്പിച്ചു.
ഇതിലേക്ക് നയിച്ച പ്രധാന വിഷയങ്ങൾ ഇവയാണ്: അയോധ്യ കേസിലെ കോടതിവിധ ി ഏകപക്ഷീയമായതിൽ ന്യൂനപക്ഷങ്ങൾ നിരാശയിലാണെന്നിരിക്കേ, വിധിയെ സ്വാഗതം ചെയ്ത് ക്ഷേത്രനിർമാണത്തെ പിന്തുണക്കുകയാണ് കോൺഗ്രസ് ചെയ്തത്. ജമ്മു-കശ്മീർ മൂന്നുമാസമായി സ്തംഭിച്ചുനിൽക്കേ, ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ ഇന്ത്യയിലെ ഏക സംസ്ഥാനത്തെ അടിച്ചമർത്തൽ സാഹചര്യങ്ങളെ ഒഴുക്കൻ മട്ടിൽ സമീപിക്കുന്നു. രാജ്യമെങ്ങും വ്യാപകമാക്കാൻ പോകുന്ന ദേശീയ പൗരത്വപ്പട്ടികയിൽ ന്യൂനപക്ഷവേട്ട വ്യക്തമാണെങ്കിലും കോൺഗ്രസ് ഫലപ്രദമായി ഇടപെടുന്നില്ല. ഏറ്റവുമൊടുവിൽ, വർഗീയതയിൽ ബി.ജെ.പിക്കൊപ്പം കേമന്മാരായ ശിവസേനയുമായി സഖ്യത്തിനും ഒരുങ്ങുന്നു.
കോൺഗ്രസ് ഇങ്ങനെ ചാഞ്ചാടുന്നത് ന്യൂനപക്ഷങ്ങളെ പ്രതിനിധാനംചെയ്യുന്ന ലീഗിനെ മാത്രമല്ല, മതേതര ചിന്താഗതിക്കാരായ പാർട്ടികളെ അപ്പാടെ പ്രശ്നക്കുരുക്കിലാക്കുന്നുവെന്ന സന്ദേശം അഖിലേന്ത്യ പ്രസിഡൻറ് ഖാദർ മൊയ്തീൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, നവാസ് കനി, ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ എന്നിവർ ഉൾപ്പെട്ട ലീഗ് സംഘം സോണിയക്ക് കൈമാറി.
ബി.ജെ.പിയുടെ വർഗീയവും വൈകാരികവുമായ ഹിന്ദുത്വ മുന്നേറ്റത്തെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ പ്രതിപക്ഷം അങ്കലാപ്പിൽ നിൽക്കുന്ന ഘട്ടമാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ആശയവ്യക്തത നൽകി മതനിരപേക്ഷ ചേരിയെ ചേർത്തുനിർത്താൻ കോൺഗ്രസിന് ബാധ്യതയുണ്ട്. അത് നിർവഹിക്കപ്പെടണം. കോൺഗ്രസ് അതു ചെയ്യാത്തപ്പോൾ സഖ്യകക്ഷികളായ തങ്ങൾക്കും അണികളിൽനിന്നും വോട്ടർമാരിൽനിന്നും അതൃപ്തി ഏറ്റുവാങ്ങേണ്ടിവരുന്നു -ലീഗ് സംഘം വിശദീകരിച്ചു.
പാർലമെൻറിൽ കോൺഗ്രസ് ഫലപ്രദമായി ഇടപെടുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് ആറുമാസമായിട്ടും ആഘാതത്തിൽനിന്ന് കോൺഗ്രസ് മുക്തമായിട്ടില്ല. രാഹുൽ ഗാന്ധിയുടെ പിന്മാറ്റവും അതുവഴി സംഘടനാപരമായി ഉണ്ടായ മരവിപ്പും നിലനിൽക്കുകയാണെങ്കിലും, ബി.ജെ.പി വിരുദ്ധ ചേരിയെ നയിക്കാൻ കോൺഗ്രസിനാണ് ഏറ്റവും ഫലപ്രദമായി കഴിയുക. എന്നാൽ, കോൺഗ്രസിലെ അവ്യക്തതകൾ കേരളത്തിൽ പ്രധാന പ്രതിയോഗികളായ സി.പിഎം പ്രയോജനപ്പെടുത്തുന്നത് കാണാതെപോകരുത്. രാഹുലിന് ശക്തമായ പിന്തുണ നൽകിയവരുടെ നിരാശ അവഗണിക്കരുത്.
ബി.ജെ.പിയെ നേരിടുന്നതിൽ ഉറച്ച ചുവടുമായി മുൻപേ നടക്കാൻ നിവേദനത്തിൽ ലീഗ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രധാന ഘടകകക്ഷിക്ക് പറയാനുള്ളത് കേട്ടിരുന്ന സോണിയ, വിഷയം കോൺഗ്രസിൽ ചർച്ചചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പാണ് നൽകിയത്.
അതേസമയം, കോൺഗ്രസ് ഹൈകമാൻഡിൽ വിഷയമെത്തിച്ച് ഉത്തരവാദിത്തം നിറവേറ്റിയെന്ന് സ്വന്തം വോട്ടർമാരെ ബോധ്യപ്പെടുത്താമെന്ന സമാശ്വാസമാണ് ലീഗിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.