മൗ​ലാ​ന ഖാ​ലി​ദ് സൈ​ഫു​ല്ല റ​ഹ്മാ​നി (പ്ര​സി.), മൗ​ലാ​ന ഫ​സ്‍ലു​ർ​റ​ഹീം മു​ജ​ദ്ദി​ദി (ജ​ന. സെ​ക്ര.)

മുസ്‍ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂ​ഡ​ൽ​ഹി: പു​തി​യ അ​ധ്യ​ക്ഷ​നാ​യി മൗ​ലാ​ന ഖാ​ലി​ദ് സൈ​ഫു​ല്ല റ​ഹ്മാ​നി​യെ തി​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ അ​ഖി​ലേ​ന്ത്യ മു​സ്‍ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് പ്ര​വ​ർ​ത്ത​ക സ​മി​തി ചേ​ർ​ന്ന് മ​റ്റു ഭാ​ര​വാ​ഹി​ക​ളു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി.

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ല ഹു​സൈ​നി, ഗു​ൽ​ബ​ർ​ഗ ദ​ർ​ഗ ശ​രീ​ഫി​ലെ സ​ജ്ജാ​ദ ന​ശീ​ൻ ഡോ. ​സ​യ്യി​ദ് ഷാ ​ഖു​സ്റു എ​ന്നി​വ​രെ ഉ​പാ​ധ്യ​ക്ഷ​ന്മാ​രാ​യും മൗ​ലാ​ന ഫ​സ്‍ലു​ർ​റ​ഹീം മു​ജ​ദ്ദി​ദി​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ല​ഖ്നോ ന​ദ്‍വ​ത്തു​ൽ ഉ​ല​മ​യി​ലെ നാ​സിം മൗ​ലാ​ന ബി​ലാ​ൽ അ​ബ്ദു​ൽ ഹ​യ്യ് ഹ​സ്നൈ​ൻ ന​ദ്‍വി, ബി​ഹാ​ർ, ഒ​ഡി​ഷ, ഝാ​ർ​ഖ​ണ്ഡ് അ​മീ​റെ ശ​രീ​അ മൗ​ലാ​ന അ​ഹ്മ​ദ് വ​ലി ഫൈ​സ​ൽ റ​ഹ്മാ​നി, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡോ. ​യാ​സീ​ൻ അ​ലി ഉ​സ്മാ​നി എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തി​ര​​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Muslim Personal Law Board elected office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.