ഗോധ്ര: ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മൂന്ന് മുസ്ലിം കൗമാരക്കാരെ ഏഴംഗസംഘം തല്ലിച്ചതച്ചു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര നഗരത്തിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നുപേരെയും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ചായ കുടിക്കാൻ ഇറങ്ങിയ സുഹൃത്തുക്കളായ സാമിർ ഹാഹിസ് ഭഗത്, സൊഹേൽ ഹാഫിസ് ഭഗത്, സൽമാൻ ജിറ്റേലി എന്നിവർക്കാണ് പരിക്കേറ്റത്. ‘‘ചായ കുടിച്ചുകൊണ്ടിരിക്കെ ആറേഴുപേരടങ്ങുന്ന സംഘമെത്തി വളഞ്ഞു. ജയ് ശ്രീരാം വിളിക്കാൻ ആവശ്യെപ്പടലും അടിയും തുടങ്ങി. തലക്കും ദേഹത്തുമെല്ലാം മർദിച്ചു. ഓടിയതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാനായത്. അവർ തങ്ങെള പിന്തുടർന്നു. അലർച്ച കേട്ട് നാട്ടുകാർ പുറത്തിറങ്ങിയതിനാൽ സംഘം പിൻവാങ്ങി’’- പരിക്കേറ്റ സാമിർ ഭഗത് വാർത്ത ഏജൻസിയോട് പറഞ്ഞു.
അതേസമയം, മറികടക്കുന്നതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രക്കാരുടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നാണ് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട് ലീന പാട്ടീലിെൻറ പ്രതികരണം. വിഡിയോ ദൃശ്യങ്ങൾ പൊലീസിെൻറ കൈവശമുണ്ട്. പുലർച്ചെ മൂന്നിന് പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും അവർ അവകാശപ്പെട്ടു. അക്രമിസംഘങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പൊലീസ് ഭീഷണിപ്പെടുത്തിയതായി പൊതുപ്രവർത്തകനായ യുവാവ് പ്രതികരിച്ചു. പൊലീസ് തിരക്കഥയനുസരിച്ചാണ് കേസിെൻറ പോക്കെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.